പച്ചക്കറി വില കുറയുന്നു; ഓണം വിഭവസമൃദ്ധമാവും
text_fieldsഅബൂദബി/അല്‍ഐന്‍: പച്ചക്കറി വിഭവങ്ങളാല്‍ സമൃദ്ധമാകുന്ന സദ്യകളുടെ കാലമായ ഓണം അടുത്തത്തെിയിട്ടും പച്ചക്കറികളുടെ വില കുറയുന്നു. രണ്ടു ദിവസത്തിനുള്ളില്‍ അബൂദബിയില്‍ പച്ചക്കറി വിലകളില്‍ വലിയ കുറവാണ് വന്നത്. ഒമാനില്‍നിന്ന് പച്ചക്കറികളത്തെി തുടങ്ങിയതാണ് പെട്ടെന്നുള്ള വിലക്കുറവിന് കാരണം.
ഓണത്തോടൊപ്പം ബലിപെരുന്നാളും വന്നതോടെ പതിവില്ലാത്ത വിധം മലയാളികള്‍ നാട്ടിലേക്ക് പോയതും മാര്‍ക്കറ്റിനെ ബാധിച്ചു. അല്‍ഐനില്‍ നേരത്തെ തന്നെ വില കുറവായിരുന്നു.
ഇന്ത്യന്‍ ഇനം പച്ചക്കറികള്‍ക്കാണ് കൂട്ടത്തില്‍ വില കൂടുതലെന്ന് അബൂദബിയില്‍ പച്ചക്കറി ബിസിനസ് നടത്തുന്ന തിരൂര്‍ സ്വദേശി നിസാര്‍ അറിയിച്ചു. ഒമാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് വില താരതമ്യേന കുറവാണ്. അല്‍ഐനില്‍നിന്ന് ഇത്തവണ കിഴാറും ഇലകളും മാത്രമേ കാര്യമായി വരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മുരിങ്ങക്കായ കിലോഗ്രാമിന് അബൂദബിയില്‍ 12ഉം അല്‍ഐനില്‍ 11.5ഉം ദിര്‍ഹമാണ് വില. വെള്ളരിക്ക് അബൂദബിയില്‍ എട്ടും അല്‍ഐനില്‍ 7.5ഉം ദിര്‍ഹമാണ്്. അബൂദബിയില്‍ നേരത്തെ 12 ദിര്‍ഹമുണ്ടായിരുന്ന വെണ്ടക്കക്ക് ഇപ്പോള്‍ പത്ത് ദിര്‍ഹമേയുള്ളൂ. അതേസമയം, അല്‍ഐനില്‍ വെണ്ടക്കക്ക് വലിയ വിലക്കുറവുണ്ട്. നേരത്തെ ഏഴ് ദിര്‍ഹമുണ്ടായിരുന്ന വെണ്ടക്കക്ക് 4.5 ദിര്‍ഹമാണ് ഇപ്പോള്‍ അല്‍ഐനിലെ വില.
എന്നാല്‍, പഴങ്ങളുടെ വില കൂടിവരികയാണ്. ഇത് ഇനിയും കൂടുമെന്ന് കച്ചവടക്കാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
