പെരുന്നാള്‍- ഓണപ്പൊലിമയില്‍ റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: സ്കൂള്‍ തുറന്നതോടെ തിരക്കിലായ റാസല്‍ഖൈമയിലെ റോഡുകള്‍ പെരുന്നാള്‍ അവധി തുടങ്ങിയതോടെ രൂക്ഷമായ ഗതാഗത കുരുക്കില്‍. അല്‍ നഖീല്‍, ഓള്‍ഡ് റാസല്‍ഖൈമ എന്നിവിടങ്ങളിലെ പ്രധാന സിഗ്നലുകളിലെല്ലാം ഏറെ നേരം ചെലവഴിച്ചാണ് വാഹനങ്ങള്‍ക്ക് കടന്നുപോകാനാകുന്നത്.
വാണിജ്യ കേന്ദ്രങ്ങളായ അല്‍ നഖീല്‍ ബസാര്‍, കുവൈത്ത് ബസാര്‍, പാകിസ്താന്‍ ബസാര്‍ തുടങ്ങിയിടങ്ങളില്‍ ജനങ്ങളത്തെുന്നത് വ്യാപാര മേഖലക്ക് ആശ്വാസമാകുന്നുണ്ട്. മാളുകളിലും ചെറുകിട സ്ഥാപനങ്ങളിലും പച്ചക്കറി മാര്‍ക്കറ്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കനുഭവപ്പെട്ടിരുന്നു. ബലിപെരുന്നാളും ഓണവും ഒരുമിച്ചത്തെിയത് പ്രവാസി മലയാളികള്‍ക്കിടയിലെ സൗഹൃദപ്പെരുമക്ക് ഊഷ്മളത വര്‍ധിപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. മലയാളി കൂട്ടായ്മകളുടെയും വിവിധ സ്ഥാപനങ്ങളുടെയും മുന്‍കൈയില്‍ ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്ന ഈദ്-ഓണം ആഘോഷങ്ങളായിരിക്കും ഇനി റാസല്‍ഖൈമയില്‍ നടക്കുക.
കേരള സമാജം, ചേതന, പ്രവാസി ഇന്ത്യ, കെ.എം.സി.സി, സേവനം സെന്‍റര്‍, അല്‍ സഫീര്‍ ഈവന്‍റ്സ് തുടങ്ങിയ കൂട്ടായ്മകള്‍ വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കളിലാണ്.
താമസ സ്ഥലങ്ങളിലും ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും സൗഹൃദ സദസുകളും ഒരുങ്ങും.
അതേസമയം, പൊതുജനങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന റാക് ആഭ്യന്തര മന്ത്രാലയം സുരക്ഷിത ആഘോഷ പരിപാടികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കരിമരുന്ന് പ്രയോഗത്തില്‍ നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും കുട്ടികളുടെ കൈയില്‍ ഇവ എത്താതെ ശ്രദ്ധിക്കണമെന്നും റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി ബിന്‍ അല്‍വാന്‍ അല്‍ നുഐമി നിര്‍ദേശിച്ചു.
റാസല്‍ഖൈമയുടെ ഉള്‍പ്രദേശങ്ങളും പ്രധാന റോഡുകളുമെല്ലാം പ്രത്യേക നിരീക്ഷണത്തിലായിരിക്കും. ഇതിനായി പ്രത്യേക പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജബല്‍ ജൈസ് ഉള്‍പ്പെടെയുള്ള വിനോദ ഞ്ചാര കേന്ദ്രങ്ങളിലും സന്ദര്‍ശകര്‍ കൂടുതലായത്തെുന്നയിടങ്ങളിലും പൊലീസ് സേനയുടെ സേവനവും ലഭിക്കും. വിനോദത്തിനായി സാഹസിക ഡ്രൈവിംഗിലേര്‍പ്പെട്ട് അപകടങ്ങള്‍ വരുത്തിവെക്കരുതെന്നും ഡ്രൈവര്‍മാരും പൊതുജനങ്ങളും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് അപകട രഹിതമായ ഈദ് ആഘോഷത്തിന് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തിര ഘട്ടങ്ങളില്‍ 999 നമ്പറില്‍ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
