Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2016 8:35 AM GMT Updated On
date_range 8 Sep 2016 8:35 AM GMTകമ്പനി ലാഭത്തിലായെങ്കിലും ടിക്കറ്റ് നിരക്ക് കുറക്കാനാവില്ല- എയര്‍ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ
text_fieldsbookmark_border
camera_alt??????????? ?????????? ??.?.? ????? ???????? ????????? ??????????????????????? ??????????????
ദുബൈ: ചരിത്രത്തിലാദ്യമായി എയര്‍ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭത്തിലായെങ്കിലും തിരക്കേറിയ സീസണില്‍ ടിക്കറ്റ് നിരക്ക് കുറക്കാനാവില്ളെന്ന് സി.ഇ.ഒ ശ്യാം സുന്ദര്‍. ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതില്‍ കമ്പനിക്ക് യാതൊരു പങ്കുമില്ല. വിപണിയിലെ ആവശ്യകതക്കനുസരിച്ചാണ് നിരക്ക് നിശ്ചയിക്കപ്പെടുന്നത്. ബജറ്റ് എയര്‍ലൈനുകളില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് എയര്‍ഇന്ത്യ എക്സ്പ്രസ് ആണെന്നും അദ്ദേഹം അവകാശപ്പെട്ടു.
2015- 16 സാമ്പത്തിക വര്‍ഷത്തില്‍ 361.68 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം 61 കോടി നഷ്ടത്തിലായിരുന്നു. ആഗോള വിപണിയില്‍ ഇന്ധന വില ഇടിഞ്ഞതാണ് കമ്പനി ലാഭത്തിലാകാന്‍ പ്രധാന കാരണം. വിമാനങ്ങളുടെ പൂര്‍ണമായ ഉപയോഗവും യാത്രക്കാരുടെ എണ്ണം കൂടിയതും മറ്റ് കാരണങ്ങളാണ്. ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലെ പുതിയ രണ്ട് കേന്ദ്രങ്ങളിലേക്ക് കൂടി ഈ മാസം സര്‍വീസ് തുടങ്ങും. പഞ്ചാബിലെ ചണ്ഡിഗഢ്, തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് സെപ്റ്റംബര്‍ 15, 16 തിയതികളില്‍ സര്‍വീസ് ആരംഭിക്കുന്നത്. ഷാര്‍ജയില്‍ നിന്ന് വാരണാസിയിലേക്കുള്ള സര്‍വീസ് പ്രതിദിനമാക്കി.
ട്രിച്ചിയിലേക്ക് പ്രതിദിന സര്‍വീസാണ്. എന്നാല്‍, ചണ്ഡിഗഢിലേക്ക് എല്ലാ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമേ പറക്കുകയുള്ളൂ. ചണ്ഡിഗഢ് വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ അന്താരാഷ്ട്ര സര്‍വീസാണ് എയര്‍ഇന്ത്യ എക്സ്പ്രസിന്‍േറത്. ഐ.എക്സ് 188 വിമാനം ഷാര്‍ജയില്‍ നിന്ന് യു.എ.ഇ സമയം ഉച്ചക്ക് 12.45ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകിട്ട് 5.15ന് ചണ്ഡിഗഢിലത്തെും. ഐ.എക്സ് 187 വിമാനം വൈകിട്ട് 6.15ന് ചണ്ഡിഗഢില്‍ നിന്ന് പുറപ്പെട്ട് രാത്രി എട്ടിന് ഷാര്‍ജയിലത്തെും. ഐ.എക്സ് 614 വിമാനം ഷാര്‍ജയില്‍ നിന്ന് യു.എ.ഇ സമയം രാത്രി 8.35ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം പിറ്റേന്ന് പുലര്‍ച്ചെ രണ്ടരക്ക് ട്രിച്ചിയിലത്തെും. ഐ.എക്സ് 613 വിമാനം ട്രിച്ചിയില്‍ നിന്ന് പുലര്‍ച്ചെ 3.30ന് പുറപ്പെട്ട് രാവിലെ 6.30ന് ഷാര്‍ജയിലത്തെും.
ഷാര്‍ജയില്‍ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
നേരത്തെയുള്ള 27 സര്‍വീസുകളുടെ സ്ഥാനത്ത് നിലവില്‍ 41 എണ്ണമാണ് എയര്‍ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. ഇന്ത്യയിലെ 11 കേന്ദ്രങ്ങളിലേക്ക് പ്രതിവാരം 164 സര്‍വീസുകളാണുള്ളത്. ഗള്‍ഫിലെ മറ്റു ഭാഗങ്ങളിലേക്കും എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഫുജൈറയിലേക്ക് സര്‍വീസ് തുടങ്ങാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
സര്‍വീസ് മെച്ചപ്പെടുത്തുന്നതിനായി ഈ സാമ്പത്തിക വര്‍ഷം ആറ് വിമാനങ്ങള്‍ വാങ്ങും. ഇതോടെ മൊത്തം വിമാനങ്ങളുടെ എണ്ണം 23 ആകും. അപകടത്തെ തുടര്‍ന്ന് ദുബൈ വിമാത്താവളം അടച്ച വേളയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പരമാവധി സര്‍വീസുകള്‍ നടത്തി. യാത്രക്കാര്‍ക്ക് എസ്.എം.എസ് മുഖേന യാത്രാ വിവരങ്ങള്‍ കൈമാറി വരുന്നുണ്ട്.
ഇതിന് പുറമെ മൊബൈല്‍ ആപ്പും ഫേസ്ബുക് പേജും ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, എയര്‍ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ്–മിഡിലീസ്റ്റ്് റീജ്യണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ, ജി.എസ്.എ എയര്‍ഇന്ത്യ എക്സ്പ്രസ് എം.ഡി അബ്ദുല്‍ വാഹിദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story