Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവഴിമാറിയത് വന്‍...

വഴിമാറിയത് വന്‍ ദുരന്തം: റാസല്‍ഖൈമ നഗരസഭ  ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടിത്തം 

text_fields
bookmark_border
വഴിമാറിയത് വന്‍ ദുരന്തം: റാസല്‍ഖൈമ നഗരസഭ  ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടിത്തം 
cancel
camera_alt?????????????? ?????? ??????????????? ?????????? ????????? ???????????? ????????? ?????? ????????????????? ??????????
റാസല്‍ഖൈമ: നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന റാസല്‍ഖൈമ നഗരസഭ ലേബര്‍ ക്യാമ്പില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. റാക് റാന്തല്‍ റൗണ്ടെബൗട്ടിന് സമീപമുള്ള ലേബര്‍ ക്യാമ്പിലാണ് ഭീതി പടര്‍ത്തി മാനം മുട്ടെ തീ ആളിപ്പടര്‍ന്നത്. തൊഴിലാളികളെല്ലാം പുറം ജോലിയിലായിരുന്നതിനാല്‍ വന്‍ ദുരന്തം വഴി മാറുകയായിരുന്നു. 
സംഭവമറിഞ്ഞത്തെിയ അഗ്നിശമനസേനാ വിഭാഗം മണിക്കൂര്‍ നീണ്ട ശ്രമഫലമായി തീ നിയന്ത്രണ വിധേയമാക്കി. അടുക്കളയില്‍ നിന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക സൂചന. 
സമീപ വാസികളിലും വാഹന യാത്രികരിലും വന്‍ ഭീതിയുളവാക്കി താണ്ഡവനൃത്തമാടിയ തീഗോളങ്ങളെ ശ്രമകരമായാണ് സിവില്‍ ഡിഫന്‍സ് നിയന്ത്രണ വിധേയമാക്കിയത്. സംഭവ സ്ഥലത്ത് അഗ്നിശമന വാഹനങ്ങളുമായി കുതിച്ചത്തെിയ സേനാംഗങ്ങള്‍ ക്യാമ്പിന്‍െറ ഇതര വശങ്ങളിലേക്ക് തീ ആളിപടരുന്നത് തടയുകയായിരുന്നു. ഇത് പരിസരവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു. മൊത്തം നൂറോളം മുറികളില്‍ 40 എണ്ണം കത്തിനശിച്ചു. കുറേ ജീവനക്കാരുടെ പാസ്പോര്‍ട്ടും നഷ്ടമായിട്ടുണ്ട്. 
താമസ സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നിയമം അനുശാസിക്കുന്ന തീ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae fire
Next Story