Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എം ഫൗണ്ടേഷന്‍ ടാലന്‍റ് സര്‍ച്ച് പരീക്ഷ ഒക്ടോബര്‍ എട്ടിന്

text_fields
bookmark_border
പി.എം ഫൗണ്ടേഷന്‍ ടാലന്‍റ് സര്‍ച്ച് പരീക്ഷ ഒക്ടോബര്‍ എട്ടിന്
cancel

ദുബൈ: ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷക്ക് മുഴുവന്‍ വിഷയത്തിലും എ പ്ളസ്/എ വണ്‍ നേടിയ വിദ്യാര്‍ഥികള്‍ക്കായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം ഫൗണ്ടേഷന്‍ ‘ഗള്‍ഫ് മാധ്യമ’വുമായി ചേര്‍ന്ന് നടത്തുന്ന ടാലന്‍റ് സര്‍ച്ച് പരീക്ഷ ഒക്ടോബര്‍ എട്ടിന് കേരളത്തോടൊപ്പം വിവിധ ഗള്‍ഫ് രാജ്യങ്ങളിലും നടക്കും. ഇതിന് അപേക്ഷിക്കേണ്ട അവസാന തീയതി ഗള്‍ഫില്‍ സെപ്റ്റംബര്‍  15 ആണ്.
ഇത് തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ്  ഈ പരീക്ഷ ഗള്‍ഫില്‍ നടത്തുന്നത്. www.pmfonline.org എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്ന് പി.എം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് അറിയിച്ചു. ഇത്തവണയും  ജി.സി.സി രാജ്യങ്ങളിലെ  10 ശ്രേഷ്ഠ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് ആദരിക്കും. 
പി.എം ഫെല്ളോഷിപ്പ് പരിപാടിയുടെ ഭാഗമായി കേരളത്തിലും ഗള്‍ഫിലും 10 ഫെല്ളോകളെ വീതം തെരഞ്ഞെടുക്കുന്നതിന്‍െറ ആദ്യ പടിയാണ് ടാലന്‍റ് സര്‍ച്ച് പരീക്ഷ. ഗള്‍ഫില്‍ കേരള, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിച്ച് പത്താം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ്/എ വണ്‍ നേടിയവര്‍ക്ക് പരീക്ഷ എഴുതാം. എല്ലാ ജി.സി.സി രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. പൊതുവിജ്ഞാനം, വിശകലനം, അടിസ്ഥാന വിഷയങ്ങളിലുള്ള പരിജ്ഞാനം എന്നീ മേഖലകളില്‍ വിദ്യാര്‍ഥികളുടെ മാറ്റു നോക്കുന്ന രണ്ടു മണിക്കൂര്‍ പരീക്ഷയാണിത്.  ശരിയുത്തരം തെരഞ്ഞെടുക്കേണ്ട 120 ചോദ്യങ്ങളാണുണ്ടാവുക.
ഇതില്‍ നിശ്ചിത മാര്‍ക്ക് നേടുന്ന കുട്ടികള്‍ക്കെല്ലാം ‘അവാര്‍ഡ് ഓഫ് എക്സലന്‍സ്’ സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും. ഇവരില്‍ മികവ് കാട്ടിയവര്‍ക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. ഇതില്‍ നിന്നാണ് പത്തുപേരെ തെരഞ്ഞെടുത്ത് ഫെല്ളോഷിപ്പ് നല്‍കി ആദരിക്കുക. ട്രോഫി,മെമന്‍േറാ,പുസ്തകങ്ങള്‍,പഠന സഹായികള്‍ തുടങ്ങിയവയും ഇവര്‍ക്ക് സമ്മാനിക്കും. മാത്രമല്ല പരമാവധി അഞ്ചുവര്‍ഷമോ പഠനം തുടരുന്നതുവരെയോ  സാമ്പത്തിക സഹായവും മറ്റു അക്കാദമിക് സഹായവും പി.എം.ഫൗണ്ടേഷന്‍ നല്‍കും. ഇത്തരം ഫെല്ളോകളുടെ കൂട്ടായ്മയുണ്ടാക്കി അവര്‍ക്ക് സമയാസമയം ആവശ്യമായ പരിശീലനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. 
കഴിഞ്ഞവര്‍ഷം ടോപ് ടെന്‍ ബഹുമതി നേടിയ വിദ്യാര്‍ഥികള്‍ക്ക്  ഈ മാസം 30 ന് ദുബൈയില്‍ നടക്കുന്ന പ്രൗഡമായ ചടങ്ങില്‍ ഫെല്ളോഷിപ്പ് നല്‍കുമെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു.
2003ല്‍ തുടങ്ങിയ ഈ പദ്ധതി വഴി സഹായം ലഭിച്ച നിരവധി പേര്‍ മികച്ച തൊഴില്‍മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലത്തെിയിട്ടുണ്ട്.  സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും  ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരും മാനേജ്മെന്‍റ് വിദഗ്ധരും ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ പുതുതായി വരുന്ന ഫെല്ളോകളെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, ടിസ്സ് ഉള്‍പ്പെടെ ഇന്ത്യയിലെ 40 മികച്ച സ്ഥാപനങ്ങളില്‍ പഠിക്കുന്ന മിടുക്കര്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുന്ന സെന്‍റര്‍ ഓഫ് എക്സലന്‍സ് പദ്ധതിയും പി.എം ഫൗണ്ടേഷന്‍െറ കീഴില്‍ നടക്കുന്നുണ്ടെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. ഇവിടങ്ങളില്‍ പഠിക്കാന്‍ ബാങ്ക് വായ്പ ലഭിക്കുമെങ്കിലും താമസത്തിനും ഭക്ഷണത്തിനും വലിയ ചെലവ് വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പദ്ധതിക്ക് പി.എം.ഫൗണ്ടേഷന്‍ തുടക്കം കുറിച്ചത്. 75,000 രൂപയാണ് വര്‍ഷം നല്‍കുന്നത്.
പ്രമുഖ പ്രവാസി വ്യവസായിയായ ഗള്‍ഫാര്‍ മുഹമ്മദലി കാല്‍ നൂറ്റാണ്ട് മുമ്പ് സ്ഥാപിച്ച പി.എം ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഫാറൂഖ് കോളജില്‍ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും മട്ടാഞ്ചേരിയില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി പ്രവേശ പരീക്ഷാ പരിശീലന കേന്ദ്രവും കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വാര്‍ഷിക പ്രഭാഷണ പരിപാടിയും നടത്തുന്നു. ജസ്റ്റിസ് വി.ഖാലിദ്, ജസ്റ്റിസ് കെ.എ.അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഫൗണ്ടേഷന്‍െറ മുന്‍ ചെയര്‍മാന്‍മാരാണ്.

അപേക്ഷിക്കേണ്ടത് എങ്ങനെ?
● www.pmfonline.org എന്ന വെബ്സൈറ്റ് തുറക്കുക
● ഹോം പേജില്‍ ‘ടാലന്‍റ് സര്‍ച്ച് എക്സാമിനേഷന്‍-2016’ എന്ന ലിങ്കില്‍ പ്രവേശിക്കുക
● ‘ഗള്‍ഫ് ’ തെരഞ്ഞെടുക്കുക.
● അപേക്ഷ പൂരിപ്പിക്കും മുമ്പ് നിര്‍ദേശങ്ങള്‍ ശരിക്കും വായിക്കുക
● തുടര്‍ന്ന് ‘അപൈ്ള നൗ’ ക്ളിക് ചെയ്യുക.
   ഇപ്പോള്‍ നിങ്ങള്‍ക്ക് അപേക്ഷാ ഫോം കാണാം.
● ഓരോ കോളവും സൂക്ഷിച്ച് പൂരിപ്പിക്കുക. എഴുതിയ പരീക്ഷ, തെരഞ്ഞെടുക്കുന്ന പരീക്ഷാ കേന്ദ്രം,വ്യക്തിഗത വിവരങ്ങള്‍, യോഗ്യതാ പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍ (സി.ബി.എസ്.ഇക്കാര്‍ക്ക് ഹാള്‍ടിക്കറ്റ് നമ്പര്‍) തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്.
● പാസ്പോര്‍ട്ട്  സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുക. 50 കെ.ബിയില്‍ കൂടരുത്.
● മാര്‍ക് ലിസ്റ്റ് അപ്ലോഡ് ചെയ്യുക. 500 കെ.ബിയില്‍ കൂടരുത്
● അവസാനം കാണിക്കുന്ന സെക്യൂരിറ്റി കോഡ് അതുപോലെ ചേര്‍ക്കുക
● എല്ലാ കോളങ്ങളും നിര്‍ബന്ധമായും പൂരിപ്പിക്കണം
● നല്ലവണ്ണം ഒരിക്കല്‍കൂടി പരിശോധിച്ച ശേഷം മാത്രം ‘സബ്മിറ്റ്’ ചെയ്യുക.
● അതിന് ശേഷം ഇതിന്‍െറ പ്രിന്‍റൗട്ട് എടുത്തു സൂക്ഷിക്കുക. ഇതില്‍ നിങ്ങളുടെ അപേക്ഷാ നമ്പറുണ്ടാകും.
● അപേക്ഷ സമര്‍പ്പിച്ചയുടന്‍ നിങ്ങളുടെ ഇ മെയിലിലേക്ക് സന്ദേശമത്തെും.
● അപേക്ഷയുടെ നിജസ്ഥിതി അറിയാന്‍ നിങ്ങള്‍ക്ക് അപേക്ഷാ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.
● സെപ്റ്റംബര്‍ 21 മുതല്‍ ഹാള്‍ടിക്കറ്റുകള്‍ അയച്ചുതുടങ്ങും.
● ഒക്ടോബര്‍ എട്ടിന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി  പരീക്ഷ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story