കപ്പിങ് തെറപ്പിക്ക് യു.എ.ഇയില്‍ അനുമതി
text_fieldsഅബൂദബി: പുരാതന ചികിത്സാ സമ്പ്രദായമായ കപ്പിങ് തെറപ്പിക്ക് യു.എ.ഇയില്‍ അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ ബദല്‍ ചികിത്സാമാര്‍ഗത്തിന് അനുമതി നല്‍കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യു.എ.ഇയെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഡോക്ടര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ലൈസന്‍സുള്ള ചികിത്സാകേന്ദ്രങ്ങളില്‍ മാത്രമേ കപ്പിങ് തെറപ്പി നടത്താവൂ എന്ന് നിബന്ധനയുണ്ട്.
പേശികള്‍ക്ക് ആയാസം ലഭിക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനുമുള്ള ചികിത്സയായാണ് കപ്പിങ് തെറപ്പി അറിയപ്പെടുന്നത്. പ്രത്യേക പ്ളാസ്റ്റിക് കപ്പിന് മുകളില്‍ എയര്‍ഗണ്‍വെച്ച് രക്തം വലിച്ചെടുക്കുന്നതാണ് ചികിത്സാരീതി. പുരാതന കാലത്ത് ഇന്ത്യ, ഗ്രീസ്, ചൈന രാജ്യങ്ങളിലെ നാട്ടുവൈദ്യന്മാര്‍ ഈ ചികിത്സാരീതി പിന്തുടര്‍ന്നുവന്നിരുന്നു. അതേസമയം, ചികിത്സ അശാസ്ത്രീയമാണെന്നും ഇതുകൊണ്ട് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സാധിക്കില്ളെന്നും അഭിപ്രായമുള്ളവര്‍ വൈദ്യരംഗത്തുണ്ട്. കപ്പിങ് തെറപ്പി രോഗങ്ങള്‍ സുഖപ്പെടുത്തുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ളെന്ന് ആരോഗ്യമന്ത്രാലയം വക്താവ് വ്യക്തമാക്കി. എന്നാല്‍, ഓക്സിജന്‍െറ കുറവ് കാരണം പേശികള്‍ക്കുണ്ടാകുന്ന സമ്മര്‍ദത്തിന്‍െറ ഫലമായി ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ലാക്റ്റിക് ആസിഡ് കുറക്കാന്‍ തെറപ്പി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്‍െറ പ്രതിരോധം വര്‍ധിപ്പിക്കാനും കപ്പിങ് തെറപ്പി സഹായിക്കും. കുട്ടികള്‍, ഗര്‍ഭിണികള്‍, വയോധികര്‍ എന്നിവര്‍ തെറപ്പിക്ക് വിധേയരാവരുത്. അനീമിയയോ പനിയോ ഉള്ളപ്പോഴും രക്തദാനം നടത്തിയ ഉടനെയും കപ്പിങ് തെറപ്പി ഒഴിവാക്കണമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
2013ല്‍ അമേരിക്കയില്‍ നടന്ന പഠനത്തില്‍ പേശികള്‍ക്ക് ആയാസം നല്‍കുന്ന വിദ്യ എന്ന നിലയില്‍ കപ്പിങ് തെറപ്പി നല്ലതാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ടുവര്‍ഷം മുമ്പ് ചൈനയില്‍ നടന്ന പഠനം പറയുന്നത് ദീര്‍ഘകാലയളവില്‍ കപ്പിങ് തെറപ്പ് എന്തു ഫലമാണ് ഉണ്ടാക്കുകയെന്ന് പറയാന്‍ സാധ്യമല്ളെന്നാണ്്.
കപ്പിങ് തെറപ്പിയുടെ മറ്റൊരു രൂപമായ ഹിജാമ അറേബ്യന്‍ നാടുകളില്‍ സാധാരണമാണ്. തൊലിയില്‍ ചെറിയ മുറിവുകളുണ്ടാക്കി അതിന് മുകളില്‍ ചൂടാക്കിയ കപ്പുകള്‍ കമഴ്ത്തിവെക്കുന്നതാണ് ഹിജാമ. കട്ടപിടിച്ചതും അശുദ്ധിയുള്ളതുമായ രക്തം കപ്പില്‍ ശേഖരിക്കപ്പെടുമെന്നാണ് ഈ ചികിത്സ ചെയ്യുന്നവര്‍ അവകാശപ്പെടുന്നത്. ഒരു പതിറ്റാണ്ടായി കപ്പിങ് തെറപ്പി പ്രചരിക്കുന്നുണ്ടെങ്കിലും റിയോ ഒളിമ്പിക്സോടെയാണ് ഇതിലേക്ക് കൂടുതല്‍ ജനശ്രദ്ധ പതിഞ്ഞത്. നീന്തല്‍ക്കുളത്തിലെ സ്വര്‍ണ മത്സ്യമായ മൈക്കല്‍ ഫെല്‍പ്സിന്‍െറ ശരീരത്തില്‍ ഏഴോളം കപ്പുകളുടെ പാടുകള്‍ കണ്ട മാധ്യമപ്രവര്‍ത്തകര്‍ ഇതേ കുറിച്ച് അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് താന്‍ കപ്പിങ് തെറപ്പിക്ക് വിധേയനാവുന്നതിന്‍െറ ചിത്രം അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഫെല്‍പ്സിന് പുറമെ അമേരിക്കന്‍ സംഘത്തിലെ മറ്റു നീന്തല്‍, ജിംനാസ്റ്റിക് താരങ്ങളും കപ്പിങ് തെറപ്പി ചെയ്യുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
