വൈകാരിക മുഹൂര്‍ത്തങ്ങള്‍ നിരവധി; അവിസ്മരണീയമായി ജാസിം അനുസ്മരണം
text_fieldsറാസല്‍ഖൈമ: ജാസിം... ജാസിം... ജാസിം... മൈക്കിന് മുന്നില്‍ ഹുസ സാലെ അല്‍ ഷുവൈഹിയുടെ കണ്ഠമിടറുമ്പോള്‍ സദസ്സിലുണ്ടായിരുന്നവരും നിറകണ്ണുകള്‍ തുടക്കുകയായിരുന്നു. വേദിയിലുണ്ടായിരുന്ന ജാസിമിന്‍െറ പിതാവ് ഈസ ഹസന്‍ ബലൂഷിയും ഈ സമയം കരച്ചിലടക്കാന്‍ പ്രയാസപ്പെട്ടു. വ്യാഴാഴ്ച രാത്രി റാസല്‍ഖൈമ കള്‍ചറല്‍ സെന്‍ററില്‍ നടന്ന ജാസിം അല്‍ ബലൂഷി മരണാനന്തര ബഹുമതിദാന ചടങ്ങ് ഇത്തരം നിരവധി വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കാണ് വേദിയായത്. അറബ് സമൂഹവും പ്രവാസി ജനതയും തമ്മില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ബന്ധം ഊട്ടിയുറപ്പിക്കുന്ന വേള കൂടിയായി ചടങ്ങ് മാറി. നിശ്ചയിച്ച ചടങ്ങുകള്‍ കഴിഞ്ഞ് നന്ദി പ്രകടനത്തിന് ശേഷമാണ് ഹുസ സാലെ അല്‍ ഷുവൈഹി ജാസിമിനെ അനുസ്മരിക്കാന്‍ സ്വമേധയാ സ്റ്റേജില്‍ കയറിയത്. ജാസിം പഠനം കഴിഞ്ഞ് വളണ്ടിയര്‍ സേവനം അനുഷ്ഠിക്കുമ്പോള്‍ റാക് സാനിദിലെ പരിശീലകയായിരുന്നു സാലെ അല്‍ ഷുവൈഹി. സന്നദ്ധ സേവനത്തിനായിറങ്ങുന്നവര്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ പരിശീലനം നല്‍കിവരുന്ന സംരംഭമാണ് സാനിദ്. ‘ജാസിമിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഏറെയുണ്ട്. വിലമതിക്കാനാകാത്ത പ്രവൃത്തികളാണ് ജാസിം ചെയ്തിട്ടുള്ളത്’ -വാക്കുകള്‍ മുഴുമിപ്പിക്കാന്‍ കഴിയാതെ പ്രാര്‍ഥനയോടെയാണ് ഹുസ സാലെ സംസാരം നിര്‍ത്തിയത്.

സ്ത്രീകളടക്കം അറബ് സമൂഹത്തിന്‍െറ നിറഞ്ഞ പങ്കാളിത്തമായിരുന്നു പരിപാടിയുടെ പ്രത്യേകത. ജാസിമിനെക്കുറിച്ച് അറബിയിലും മലയാളത്തിലുമായി തയാറാക്കിയ ലഘു വിഡിയോ സാകൂതം അവര്‍ വീക്ഷിച്ചു. ജാസിമിന് ബഹുമതി പത്രം സമ്മാനിക്കുമ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ആദരവ് പ്രകടിപ്പിച്ചത്. അറബ് കവി ശിഹാബ് ഗാനിം ജാസിമിനെക്കുറിച്ച് രചിച്ച കവിത അര്‍ഥമറിഞ്ഞ് മനോഹരമായി മീനാക്ഷി ജയകുമാര്‍ ആലപിച്ചപ്പോള്‍ സദസ്സില്‍ സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത. കവിതാലാപനം കഴിഞ്ഞപ്പോള്‍ പലരും കണ്ണുനീര്‍ തുടക്കുന്നതും കാണാമായിരുന്നു. ജാസിമിന്‍െറ പിതാവ് ചടങ്ങിനിടെ പലപ്പോഴും വികാരാധീനനായി. മറുപടി പ്രസംഗത്തിനായി അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍ സംസാരിക്കാനാവാതെ മകന്‍ സല്‍മാനെ അയക്കുകയായിരുന്നു. ജാസിമിന്‍െറ കൊച്ചുസഹോദരി ബഹുമതി പത്രം ഏറ്റുവാങ്ങാന്‍ സ്റ്റേജിലത്തെിയതും വൈകാരിക നിമിഷങ്ങള്‍ സൃഷ്ടിച്ചു. ദുബൈ വിമാനത്താവളത്തിലെ ജാസിമിന്‍െറ സഹപ്രവര്‍ത്തകരില്‍ ചിലരും ചടങ്ങിനത്തെി.
ചടങ്ങില്‍ പങ്കെടുത്തവര്‍ ആത്മനിര്‍വൃതിയും എത്തിച്ചേരാന്‍ കഴിയാത്തവര്‍ നഷ്ടബോധവും പരസ്പരം പങ്കുവെക്കുകയാണ്. ജനബാഹുല്യത്താല്‍ നിരവധി പേര്‍ക്ക് വേദിയിലത്തൊന്‍ കഴിയാതെ മടങ്ങേണ്ടിവന്നു. വാഹനം പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതിരുന്നതാണ് ഇതിന് ഇടയാക്കിയതെന്ന് വളണ്ടിയര്‍ സേവനമനുഷ്ഠിച്ചിരുന്ന അനീര്‍ പറഞ്ഞു. ചടങ്ങ് വിജയകരമായ രീതിയില്‍ നടത്താന്‍ സഹകരിച്ച എല്ലാ വിഭാഗമാളുകള്‍ക്കും പ്രോഗ്രാം ജനറല്‍ കണ്‍വീനറും ഗള്‍ഫ് മാധ്യമം വിചാരവേദി റാക് ചാപ്റ്റര്‍ പ്രസിഡന്‍റുമായ കെ. അസൈനാര്‍ കടപ്പാട് അറിയിച്ചു. വിചാര വേദി അംഗങ്ങള്‍ക്ക് പുറമെ റാസല്‍ഖൈമയിലെ വിവിധ സംഘടനാ പ്രവര്‍ത്തകരും നിസ്വാര്‍ഥമായ പിന്തുണയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനമാണ് ചടങ്ങിനെ വിജയകരമായ പരിസമാപ്തിയിലത്തെിച്ചതെന്നും അദ്ദേഹം തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
