സംഘാടകര്‍ക്ക് പ്രശംസ; കണക്ക് കൂട്ടല്‍ തെറ്റിച്ച് ജനാവലി
text_fieldsറാസല്‍ഖൈമ: രക്തസാക്ഷി ജാസിം ഈസ ബലൂഷിയുടെ മരണാനന്തര ബഹുമതി ചടങ്ങില്‍ പുരുഷാരമത്തെിയത് സംഘാടകരുടെ കണക്ക് കൂട്ടല്‍ തെറ്റിച്ച്. ഇത്തരമൊരു ചടങ്ങിന് മുന്‍കൈയെടുത്ത ‘ഗള്‍ഫ് മാധ്യമം-മീഡിയ വണ്‍’ ടീമിന് പ്രഭാഷകരുടെയും സദസ്യരുടെയും പ്രശംസ. യു.എ.ഇ-ഇന്ത്യന്‍ ദേശീയഗാനമാലപിച്ച റാക് സ്കോളേഴ്സ് ഇന്ത്യന്‍ വിദ്യാര്‍ഥികളും കവിത ആലപിച്ച മീനാക്ഷിയും പരിപാടി കുറ്റമറ്റ രീതിയില്‍ നടത്താന്‍ പ്രയത്നിച്ച വളണ്ടിയര്‍മാരുംഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പരിപാടി പ്രഖ്യാപിച്ചയുടന്‍ രംഗത്തിറങ്ങിയ റാക് ‘ഗള്‍ഫ് മാധ്യമം വിചാരവേദി’ പ്രവര്‍ത്തകരുടെ പ്രചാരണ പരിപാടികള്‍ നവ മാധ്യമങ്ങള്‍ വഴിയും മറ്റും ഓരോ പ്രവാസിയും ഏറ്റെടുത്തതോടെ സഹസ്രാബ്ദങ്ങളായി തുടരുന്ന പ്രവാസ ചരിത്രത്തിലെ തുല്യതയില്ലാത്ത പ്രൗഢ ചടങ്ങായി ജാസിം മരണാനന്തര ബഹുമതി ചടങ്ങ് മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
