ജാസിമിനെ കേരളം എന്നും ഓര്‍മിക്കും -പിണറായി
text_fieldsജാസിം ഈസ അല്‍ ബലൂഷിയുടെ വിയോഗം എന്നെ ഒട്ടൊന്നുമല്ല ദു$ഖിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ദുബൈയില്‍ ചെന്നിറങ്ങുമ്പോള്‍ അപകടത്തില്‍പ്പെട്ട് അഗ്നിക്കിരയായ എമിറേറ്റ്സിന്‍െറ ഇ.കെ 521 വിമാനത്തില്‍ നിന്ന് അതിധീരമാംവിധം യാത്രക്കാരെ രക്ഷിച്ചെടുക്കുന്നതിനിടയിലാണല്ളൊ അദ്ദേഹത്തിന് ജീവത്യാഗം ചെയ്യേണ്ടിവന്നത്. അദ്ദേഹത്തിന്‍െറ വീരോചിതമായ സാഹസികതയും ധീരതയും സമയോചിതമായ അര്‍പ്പണബോധവും ത്യാഗസന്നദ്ധതയും കൊണ്ടാണ് യാത്രക്കാരിലാര്‍ക്കും ആപത്തുണ്ടാവാതിരുന്നത്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിന് സ്വന്തം ജീവന്‍ നല്‍കുകയെന്ന സമാനതയില്ലാത്ത ത്യാഗമാണ് ജാസിം ഈസ അലി ബലൂഷി നിര്‍വഹിച്ചത്.
കേരള ജനത അദ്ദേഹത്തിന്‍െറ മനുഷ്യസ്നേഹവും നിശ്ചയദാര്‍ഢ്യവും ധീരതയും ഒരിക്കലും മറക്കില്ല. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പൊതുവിലും കേരളീയരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും തങ്ങളിലൊരാള്‍ എന്ന തോന്നലാണ് ജാസിമിനെക്കുറിച്ചുള്ളത്. കൃത്യനിര്‍വഹണത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടിവന്ന അദ്ദേഹത്തിന്‍െറ വിയോഗം എന്നെ തീവ്രമായി വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്‍െറ കുടുംബത്തെ ആത്മാര്‍ഥമായി ദു$ഖം അറിയിക്കുന്നു. ജാസിമിനെ കേരളം എന്നും ഓര്‍മിക്കുമെന്നറിയിക്കാന്‍ കൂടി ഈ അവസരം ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
