പ്രൗഢം, പ്രാര്‍ഥനാ നിര്‍ഭരം...
text_fieldsറാസല്‍ഖൈമ: പരസ്പര സ്നേഹത്തിന്‍െറയും സഹകരണത്തിന്‍െറയും പ്രഭ പരത്തി സ്വര്‍ഗ ലോകത്തേക്ക് ചിറകടിച്ചുയര്‍ന്ന ജാസിം ഈസ അല്‍ ബലൂഷിക്കായി റാസല്‍ഖൈമയില്‍ നടന്ന മരണാനന്തര ബഹുമതി ചടങ്ങ് സഹസ്രാബ്ദങ്ങളുടെ പ്രവാസ ചരിത്രത്തിലെ സുവര്‍ണ ഏടായി. റാസല്‍ഖൈമയിലെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും വിവിധ എമിറേറ്റുകളില്‍ നിന്നും മലയാളികളുള്‍പ്പെടുന്ന ഇന്ത്യന്‍ സമൂഹവും സ്വദേശികളും ഒഴുകിയത്തെിയതോടെ ചടങ്ങ് നടന്ന റാസല്‍ഖൈമ കള്‍ച്ചറല്‍ സെന്‍റര്‍ വീര്‍പ്പുമുട്ടി.
യു.എ.ഇ-ഇന്ത്യന്‍ ദേശീയ ഗാനത്തോടെ സമാരംഭിച്ച ചടങ്ങില്‍ ജാസിമിനെക്കുറിച്ച് അറബിയിലും മലയാളത്തിലും പ്രദര്‍ശിപ്പിച്ച ഡോക്യുമെന്‍ററി നൊമ്പര നിശ്വാസങ്ങളോടെയാണ് സദസ് വീക്ഷിച്ചത്. പ്രമുഖ അറബ് കവി ശിഹാബ് ഗാനിം ജാസിമിനെക്കുറിച്ച് രചിച്ച കവിത അറബ് റിയാലിറ്റി ഷോ വിജയിയായ മലയാളി വിദ്യാര്‍ഥിനി മീനാക്ഷി ആലപിച്ചപ്പോള്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസോടെയാണ് ഏവരും ശ്രവിച്ചത്. കേരള കൃഷി വികസന-കര്‍ഷക ക്ഷേമ മന്ത്രി വി.എസ്. സുനില്‍ കുമാറാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് അധ്യക്ഷത വഹിച്ചു.
‘ഗള്‍ഫ് മാധ്യമം’ റസിഡന്‍റ് എഡിറ്റര്‍ പി.ഐ. നൗഷാദ് സ്വാഗതവും ഗള്‍ഫ് മാധ്യമം വിചാരവേദി റാക് ചാപ്റ്റര്‍ വൈസ് പ്രസിഡന്‍റ് എസ്. പ്രസാദ് നന്ദിയും പറഞ്ഞു. ഫാ. നെല്‍സണ്‍ ഫെര്‍ണാണ്ടസ്, ബേബി തങ്കച്ചന്‍, കെ. അസൈനാര്‍, എ.എം.എം. നൂറുദ്ദീന്‍ (ഗള്‍ഫ് മാധ്യമം വിചാരവേദി റാക് ചാപ്റ്റര്‍), ഡോ. ഷാജി (വിമാന യാത്രക്കാരുടെ പ്രതിനിധി), സയ്യിദ് അഷ്റഫ് തങ്ങള്‍ (കെ.എം.സി.സി), പ്രശാന്ത് (റാക് ചേതന), പുന്നക്കന്‍ മുഹമ്മദലി, ആര്‍. സജ്ജാദ് ഫൈസല്‍ (ഇന്‍കാസ്), രഘുനന്ദനന്‍ (യുവകലാസാഹിതി), സുബ്രഹ്മണ്യന്‍ (പ്രവാസി ഇന്ത്യ), ഭൂപതി (തമിഴ്മണ്ട്രം), ജെ.ആര്‍.സി ബാബു (എസ്.എന്‍.ഡി.പി യോഗം), വിമല്‍കുമാര്‍ സുകുമാരന്‍ (സേവനം സെന്‍റര്‍), ശ്രീകുമാര്‍ (എന്‍.എസ്.എസ്), ഡോ. ഡൊമിനിക് മാത്യു (എ.കെ.എം.ജി), നാസര്‍ അല്‍ദാന (കേരള സമാജം), അഡ്വ. നജ്മുദ്ദീന്‍ (ഐ.ആര്‍.സി), വീരാന്‍കുട്ടി (ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി), ഫാ. ഐപ്പ് അലക്സ് (സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്), കുഞ്ഞിമുഹമ്മദ് കോക്കൂര്‍ (ഇമാം മസ്ജിദ് അലിയുബ്നു അബൂത്വാലിബ്), നൗഷാദ് ഖാസിം (കേരള ഇസ്ലാഹി സെന്‍റര്‍), സാജിദ് കടക്കല്‍ (എമിറേറ്റ്സ് ഇന്ത്യ ഫെറ്റേര്‍ണിറ്റി ഫോറം), അഡ്വ. സണ്ണി വര്‍ഗീസ് (ഐ.ബി.പി.സി റാക്), പത്മകുമാര്‍ (വിശ്വകര്‍മ സഭ, റാക്), സഹദേവന്‍ (കൈരളി റാക്), ടി.വി. അബ്ദുല്ല (ഇന്ത്യന്‍ കമ്യൂണിറ്റി ഫോറം റാക്), അബ്ദുസ്സലാം അഹമ്മദ് (ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റര്‍ റാക്), നിസാം (പി.സി.എഫ്) തുടങ്ങിയവര്‍ വേദിയില്‍ ഉപവിഷ്ഠരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
