ദുബൈ നഗരസഭാ വെയര്‍ഹൗസില്‍ ‘തീപിടിത്തം’
text_fieldsദുബൈ: അല്‍ റമൂല്‍ വെയര്‍ഹൗസില്‍ ദുബൈ നഗരസഭ അടിയന്തരഘട്ടത്തില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനത്തിന്‍െറ മോക് ഡ്രില്‍ നടത്തി. നഗരസഭയുടെ വെയര്‍ഹൗസ് വിഭാഗത്തിലെ അടിയന്തരവിഭഗാമാണ് ദുബൈ സിവില്‍ ഡിഫന്‍സ്, ദുബൈ പൊലീസ്, ദുബൈ ആംബൂലന്‍സ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയത്. തീപ്പിടത്തമുണ്ടായാല്‍ ആളുകളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുന്ന സംവിധാനമാണ് പരിശോധിച്ചത്. അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തില്‍ രാവിലെ ഒമ്പതിനാണ് മോക് ഡ്രില്‍ തുടങ്ങിയത്. രണ്ടു മിനിട്ടിനകം എല്ലാ ജീവനക്കാരെയും കെട്ടിടത്തില്‍ നിന്ന് പുറത്തത്തെിക്കാനായി. വികലാംഗരെയും പര സഹായം ആവശ്യമുള്ളവരെയും അധികം പ്രയാസപ്പെടുത്താതെ സുരക്ഷിതമായി അസംബ്ളി പോയന്‍റിലത്തെിച്ചു.
രക്ഷാപ്രവര്‍ത്തനം 95 ശതമാനം വിജയമായിരുന്നെന്ന് സിവില്‍ ഡിഫന്‍സിന്‍െറ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം അപകട സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിവിധ വിഭാഗങ്ങളുടെ ജാഗ്രതയും തയാറെടുപ്പും വര്‍ധിപ്പിക്കുകയും പരിക്കും മരണവും ഉള്‍പ്പെടെയുള്ളവ പരമാവധി കുറക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് മോക് ഡ്രില്‍ നടത്തിയത്. വിവിധ രക്ഷാപ്രവര്‍ത്തക വിഭാഗങ്ങളുടെ കരുത്തും ദൗര്‍ബല്യവും തിരിച്ചറിയാനും പിഴവുകള്‍ കണ്ടത്തെി പരിഹരിക്കാനും ഇത് സഹായകമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
