അംബാസഡര്‍ ചുമതല ഒഴിഞ്ഞ് ടി.പി. സീതാറാം ഇന്ത്യയിലേക്ക് മടങ്ങി
text_fieldsഅബൂദബി: സുതാര്യത കൊണ്ടും ജനസമ്പര്‍ക്കം കൊണ്ടും ജനകീയനായ യു.എ.ഇ അംബാസഡര്‍ ടി.പി. സീതാറാം ജോലിയില്‍നിന്ന് വിരമിച്ച് ഇന്ത്യയിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രിയാണ് അദ്ദേഹം പത്നിയോടൊപ്പം ഡല്‍ഹിയിലേക്ക് പോയത്. പോകുന്നതിന് മുമ്പ് സാംസ്കാരിക-വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാനെ സന്ദര്‍ശിച്ചതായും മന്ത്രി യാത്രാമംഗളം നേര്‍ന്നതായും അംബാസഡര്‍ ടി.പി. സീതാറാം ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ഇന്ത്യന്‍ എംബസി ജീവനക്കാരും അംബാസഡര്‍ക്ക് യാത്രയയപ്പ് നല്‍കി. 1980 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.പി. സീതാറാം 2013 നവംബറിലാണ് ഇന്ത്യന്‍ അംബാസഡറുടെ ചുമലയേറ്റ് യു.എ.ഇയിലത്തെിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവരുടെ ഇന്ത്യാ സന്ദര്‍ശനം എന്നിവ ടി.പി. സീതാറാം അംബാസഡാറയിരുന്ന കാലയളവിലായിരുന്നു. ഈ സന്ദര്‍ശനങ്ങള്‍ വിജയത്തിലത്തെിക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്.
ഹോങ്കോങ്, നമീബിയ, കംബോഡിയ, സൗത്ത് ആഫ്രിക്ക, സ്വിറ്റ്സര്‍ലന്‍ഡ്, തായ്ലന്‍റ്, തായ്വാന്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.ആര്‍. നാരായണന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍െറ പ്രസ് സെക്രട്ടറിയായിരുന്നു ടി.പി. സീതാറാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
