ശൈഖ ജവാഹറിന്‍െറ കോട്ട് അഭയാര്‍ഥി ക്ഷേമത്തിന് ലണ്ടനില്‍ ലേലം ചെയ്യും
text_fieldsഷാര്‍ജ: ലോകത്തകമാനം പരന്ന് കിടക്കുന്ന അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രയത്നിക്കുന്ന ശൈഖ ജവാഹര്‍ തന്‍െറ കോട്ട് അവരുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ: ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ പത്നിയും അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഉന്നതാധികാര സമിതിയില്‍ അംഗവുമായ അവര്‍ ഇത്തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. ജീന്‍സ് ഫോര്‍ റെഫ്യൂജീസും ശൈഖയുടെ അധ്യക്ഷതയില്‍ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'നമ'യും ചേര്‍ന്നാണ് ഇതിന് മുന്നിട്ടിറങ്ങിയത്.
ലണ്ടനിലെ സാച്ചി ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്ന കോട്ട് പിന്നീട് ഓണ്‍ലൈന്‍ ലേലത്തില്‍ വെക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ശൈഖയുടെ കോട്ടിന് പുറമെ, ലോകത്തിന്‍െറ വിവിധ കോണുകളില്‍ നിന്ന് പ്രമുഖര്‍ നല്‍കിയ 100 ജോഡി ജീന്‍സുകളും ലേലത്തിനുണ്ട്. ലേല തുക അഭയാര്‍ഥികളുടെ ഉന്നമനത്തിനായിട്ടാണ് ഉപയോഗിക്കുക. ദോര്‍ദാനിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പായ സതാരി സന്ദര്‍ശിച്ച വേളയിലാണ് ഇവര്‍ കോട്ട് സമര്‍പ്പിച്ചത്. കോട്ടിന് ജീന്‍സ് ഫോര്‍ റെഫ്യൂജീസ് സ്ഥാപകനും പ്രമുഖ ഫാഷന്‍ ഡിസൈനറുമായ ജോണി ദര്‍ രൂപമാറ്റം വരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
