റാക് സേവനം സെന്‍റര്‍ സ്നേഹോല്‍സവം നാളെ
text_fieldsറാസല്‍ഖൈമ: ഓണം-ഈദ് ആഘോഷങ്ങളുടെ ഭാഗമായി റാക് സേവനം സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ‘സ്നോഹോല്‍സവം 2016’ വെള്ളിയാഴ്ച റാസല്‍ഖൈമയില്‍ നടക്കും. റാക് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ രാവിലെ ഒമ്പതിന് പൂക്കള മല്‍സരവും തുടര്‍ന്ന് ഓണസദ്യയും ഒരുക്കും. വൈകുന്നേരം അഞ്ചിന് റാക് ഇന്ത്യന്‍ സ്കൂള്‍ അങ്കണത്തില്‍ സേവനം സെന്‍റര്‍ കുടുംബാംഗങ്ങളുടെ വിവിധ കലാവിരുന്നും രൂപ രേവതി, കെ.കെ. കൊറ്റിക്കുളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനമേള, നാടന്‍പാട്ട്, ശിങ്കാരിമേളം, ഘോഷ യാത്ര, സേവനം സെന്‍റര്‍ കുട്ടികളുടെ ചെണ്ടമേളയുടെ അരങ്ങേറ്റവും നടക്കുമെന്ന് ഭാരവാഹികളായ വിമല്‍കുമാര്‍, അജയ് തുടങ്ങിയവര്‍ അറിയിച്ചു.
ഇതോടനുബന്ധിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ 12 വരെയും ഇന്ത്യന്‍ സ്കൂളില്‍ വൈകുന്നേരം ഏഴ് മുതല്‍ 10 വരെയും പ്രവാസി ഇന്ത്യയുടെ നോര്‍ക്ക രജിസ്ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. വിസ പേജ് ഉള്‍പ്പെടെയുള്ള പാസ്പോര്‍ട്ട് കോപ്പി സ്വയം സാക്ഷ്യപ്പെടുത്തിയത്, എമിറേറ്റ്സ് ഐ.ഡി കോപ്പി, രണ്ട് കളര്‍ ഫോട്ടോകള്‍, 20 ദിര്‍ഹം എന്നിവയാണ് നോര്‍ക്ക ഐ.ഡി കാര്‍ഡിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോറം സൗജന്യമായി കൗണ്ടറില്‍ നിന്ന് ലഭിക്കും. 18 വയസ്സ് പൂര്‍ത്തിയായ ആറു മാസം പ്രവാസം പൂര്‍ത്തിയാക്കിയ ആര്‍ക്കും നോര്‍ക്ക കാര്‍ഡിന് അപേക്ഷിക്കാം.
നോര്‍ക്ക കാര്‍ഡ് ഉടമക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനൊപ്പം പ്രവാസികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഏ്തത് പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിനും അര്‍ഹത ലഭിക്കും. വിവരങ്ങള്‍ക്ക്: 052 6096511.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.