പൂര്‍ണമായും യു.എ.ഇയില്‍ ചിത്രീകരിച്ച മലയാള സിനിമ വരുന്നു Video
text_fieldsദുബൈ: പൂര്‍ണമായും യു.എ.ഇയില്‍ ചിത്രീകരിച്ച, പ്രവാസികള്‍ മാത്രം അഭിനയിച്ച മലയാളം സിനിമ ഡിസംബറില്‍ പ്രദര്‍ശനത്തിനത്തെും. ദേശീയ പുരസ്കാര ജേതാവായ രാജീവ്നാഥ് സംവിധാനം ചെയ്ത ‘പൂട്ട്’ ആണ് പ്രവാസികളുടെ സിനിമ എന്ന വിശേഷണത്തോടെ എത്തുന്നത്. ഫുജൈറയിലും ദുബൈയിലുമായി 13 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് രാജീവ് നാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.കെ.കുമാരന്‍െറ ‘കൂടാരം’ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ള സിനിമയുടെ തിരക്കഥ രചിച്ചത് രതീഷ് സുകുമാരനാണ്.
20 ഓളം അഭിനേതാക്കള്‍ എല്ലാവരും പ്രവാസ ലോകത്തുള്ളവരും പുതുമുഖങ്ങളുമാണ്. ഒരുമാസം മുമ്പ് 70 പേരില്‍ നിന്ന് ഓഡിഷന്‍ നടത്തിയാണ് ഇവരെ കണ്ടത്തെിയത്. തുടര്‍ന്ന് പരിശീലനവും നല്‍കി. വിനീത മോഹന്‍ദാസ്, ശ്രുതി രജിത്ത്, മിനിമോള്‍ തോമസ്, മിനി അല്‍ഫോണ്‍സ്, ബഷീര്‍ സില്‍സില, കുരുവിള, ഷാനവാസ്, രാജു തോമസ്, ഗോപന്‍ മാവേലിക്കര, കെ.രഞ്ജിത്, രാജേഷ്, സഞ്ജു,ദീപു, താരിഖ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. അനില്‍ ഈശ്വര്‍ ഛായാഗ്രഹണവും പ്രവീണ്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. ആല്‍ബര്‍ട്ട് അലക്സാണ് കാസ്റ്റിങ് ഡയറക്ടര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
