സയ്യിദ് ശിഹാബ് സമ്മിറ്റ് നാളെ
text_fieldsദുബൈ: മുഹമ്മദലി ശിഹാബ് തങ്ങളുടെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ചിന്തകളും പുതു തലമുറകളിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ‘സയ്യിദ് ശിഹാബ് ഇന്‍റര്‍നാഷണല്‍ സമ്മിറ്റ് 2016’ വെള്ളിയാഴ്ച രാത്രി ആറിന് ദുബൈ റാശിദ് ആശുപത്രി ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കും. ശിഹാബ് തങ്ങള്‍ പരത്തിയ ശാന്തിയുടെയും സമാധാനത്തിന്‍െറയും സൗഹാര്‍ദ്ദത്തിന്‍െറയും മഹത്തായ ആശയ പ്രസരണം അനിവാര്യമായ സമകാലികാവസ്ഥയില്‍ സമ്മേളനത്തിന് പ്രസക്തി ഏറെയാണെന്ന് ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ ശിഹാബ് തങ്ങളുടെ സഹപാഠിയും പ്രമുഖ അറബിക് എഴുത്തുകാരനും കവിയുമായ ഡോ: മുഹമ്മദ് ശുഹൈബ് നഗ്രമി പരിപാടിയില്‍ പങ്കെടുക്കാനത്തെുന്നുണ്ട്. അദ്ദേഹം ശിഹാബ് തങ്ങളുടെ കലാലയ ജീവിതത്തെക്കുറിച്ച് സംസാരിക്കും.
പരിപാടിയുടെ ആദ്യ സെഷനായ അക്കാദമിക് സെഷനില്‍ 6.30 ‘സയ്യിദ് ശിഹാബ് മാനവികതയുടെ ഉപാസകന്‍' എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ പ്രഫ. സജാദ് ഇബ്രാഹിം പ്രഭാഷണം നടത്തും. രാത്രി 8.30ന് ആരംഭിക്കുന്ന രണ്ടാമത്തെ സെഷനിലാണ് ഡോ: മുഹമ്മദ് ശുഹൈബ് നഗ്രമി സംസാരിക്കുക. മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരിക്കും. ശംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, യു.എ.ഇയിലെ സാമൂഹ്യസാംസ്കാരിക രാഷ്ട്രീയവ്യവസായ മേഖലയിലെ പ്രമുഖര്‍, കെ.എം.സി.സി കേന്ദ്ര-സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഡോക്യുമെന്‍ററി പ്രദര്‍ശനം, കവിതാലാപനം, ഉണര്‍ത്തു പാട്ട് അവതരണം എന്നിവയുമുണ്ടാകും.
സമ്മിറ്റിന്‍െറ ഭാഗമായി ഇത്തവണ മലപ്പുറം ജില്ലയിലെ 125 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ ഉപകരിക്കുന്ന ഗ്രന്ഥങ്ങള്‍ നല്‍കുന്ന അക്ഷരകൂട്ട് പദ്ധതി നടപ്പാക്കും. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മുഴുവന്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വാട്ടര്‍ ഡിസ്പെന്‍സറുകള്‍ സ്ഥാപിച്ചിരുന്നു.
സയ്യിദ് ശിഹാബ് ഒൗട്ട്സ്റ്റാന്‍റിങ് പേഴ്സണാലിറ്റി അവാര്‍ഡിന് അര്‍ഹരായ വേണു കുന്നപള്ളി (അത്താരിദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്), ഷമീന സലിം (ജി.ടി ഗ്രൂപ്പ് ഓഫ് കമ്പനീസ് ), ഷാജി ഐക്കര (ഈഫെല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവരെയും എക്സലന്‍റ്് സി.എസ്.ആര്‍ ആക്റ്റിവിററ്റീസ് അവാര്‍ഡ് നേടിയ അല്‍ മുര്‍ഷിദി ഗ്രൂപ്പിനെയും ചടങ്ങില്‍ ആദരിക്കും.
സമ്മിറ്റിന്‍െറ ഭാഗമായി ജില്ലാ കെ.എം.സി.സി മീഡിയ വിഭാഗം 'സയ്യിദ് ശിഹാബ് -ഒരു സമകാലിക വായന' എന്ന വിഷയത്തില്‍ ജില്ലയുടെ ഒൗദ്യോഗിക ഫേസ്ബുക് പേജിലൂടെ പ്രബന്ധ മത്സരം ഒരുക്കിയിട്ടുണ്ട്. ഊദ് മത്തേ മെട്രോ സ്റ്റഷന്‍ വഴിയോ അല്ളെങ്കില്‍ ആര്‍.ടി.എ ബസ് നമ്പര്‍ 28,33,44,C4,C5,C7,C14,C15,C18,E16,C23 എന്നീ ബസുകള്‍ വഴിയോ പരിപാടി സ്ഥലത്തത്തൊവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0504690786
വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്‍റ് മുസ്തഫ തിരൂര്‍, മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്‍റ് ചെമ്മുക്കന്‍ യാഹുമോന്‍, ജന.സെക്രട്ടറി പി.വി നാസര്‍, ട്രഷറര്‍ മുസ്തഫ വേങ്ങര,മീഡിയ ചെയര്‍മാന്‍ നിഹ്മത്തുള്ള മങ്കട എന്നിവരും സംബന്ധിച്ചു.