നവരാത്രി സംഗീതോത്സവം സമാപിച്ചു
text_fieldsഷാര്‍ജ: ഒമ്പതു ദിവസമായി നടന്ന ഏകത നവരാത്രി മണ്ഡപം സംഗീതോത്സവം സമാപിച്ചു. വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ സമാപന ചടങ്ങുകള്‍ നടന്നു. ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍, യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡന്‍റ് വൈ.സുധീര്‍കുമാര്‍ ഷെട്ടി, പവന്‍ ഭാട്ട്യ, ഡോ. വിശ്വനാഥന്‍, മണികണ്ഠന്‍ മേലോത്ത്, ഡോ. ഉദയഭാനു, പ്രദീപകുമാര്‍, പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു. കൈതപ്രം വിശ്വനാഥന്‍െറ കച്ചേരിയായിരുന്നു അവസാന ദിവസത്തെ പ്രധാന പരിപാടി. പക്കമേളത്തില്‍ വയലിന്‍ -പ്രഫ: ഈശ്വര വര്‍മ്മ,മൃദംഗം -ടി വി കെ കമ്മത്ത്, ഘടം-പാലക്കാട് കെ. ബി. വിജയകുമാര്‍, മുഖര്‍ ശംഖ്- നെയ്യാറ്റിന്‍കര കൃഷ്ണന്‍ എന്നിവര്‍ അകമ്പടിയായി. നേരത്തെ സ്നേഹ രഞ്ജന്‍ അരങ്ങേറ്റം കുറിച്ചു. മേഘ ജയകുമാര്‍ സംഗീതാര്‍ച്ചന നടത്തി. 200 പരം കലാകാരന്മാരാണ് ഇത്തവണ ഏകത സംഗീതോത്സവത്തില്‍ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
