Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏകത നവരാത്രി...

ഏകത നവരാത്രി സംഗീതോത്സവം ഇന്ന് സമാപിക്കും

text_fields
bookmark_border
ഏകത നവരാത്രി സംഗീതോത്സവം ഇന്ന് സമാപിക്കും
cancel
ഷാര്‍ജ: നവരാത്രിയോടനുബന്ധിച്ച് കഴിഞ്ഞ എട്ടുദിവസമായി ഷാര്‍ജയില്‍ നടന്നുവരുന്ന ഏകത നവരാത്രി മണ്ഡപം കര്‍ണ്ണാടക സംഗീതോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. 
തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ഏകത സംഗീതോത്സവം നടക്കുന്നത്. പ്രമുഖ സംഗീതജ്ഞന്‍ കൈതപ്രം വിശ്വനാഥന്‍െറ കച്ചേരിയാണ് അവസാന ദിവസം അരങ്ങേറുക. വൈകിട്ട് 6.30 മുതല്‍ 10.30 വരെയാണ് പരിപാടി.
എട്ടാം ദിവസമായ ഞായറാഴ്ച പാമ്പാടി രാജേന്ദ്രനാണ് കച്ചേരി അവതരിപ്പിച്ചത്. 
സ്വാതിതിരുനാള്‍ കൃതികളുടെ ആലാപനത്തിന് പ്രഫ.ഈശ്വര വര്‍മ (വയലിന്‍), ടി.വി.കെ. കാമത്ത് (മൃദംഗം), ശ്രുതിനാഥ് (ഘടം),നെയ്യാറ്റിന്‍കര കൃഷ്ണന്‍ (മുഖശംഖ്) എന്നിവര്‍ അകമ്പടിയായി. 
ആദിത്യ രാജേഷിന്‍െറ അരങ്ങേറ്റ  കച്ചേരിയുമുണ്ടായിരുന്നു. 
ഷാര്‍ജ അല്‍ വഹ്ദ സ്ട്രീറ്റില്‍ ഗോള്‍ഡ് സെന്‍ററിന് സമീപം റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
Next Story