Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏകത നവരാത്രി മണ്ഡപം...

ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് തുടക്കം

text_fields
bookmark_border
ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് തുടക്കം
cancel
camera_alt??? ???????? ?????? ???????????? ??????????? ????????? ?????? ??????? ?????? ??????? ??????? ???????? ??????????
ഷാര്‍ജ: ഒമ്പത് ദിവസം നീളുന്ന അഞ്ചാമത് ഏകത നവരാത്രി മണ്ഡപം സംഗീതോത്സവത്തിന് തുടക്കമായി. ഷാര്‍ജ ഗോള്‍ഡ് സെന്‍ററിനടുത്തുള്ള റയാന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് സംസ്കൃത വിദുഷി ലക്ഷ്മി ശങ്കര്‍ സംഗീതോത്സവത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. 
ഏകത വൈസ് പ്രസിഡന്‍റ് സുധീഷ് കുമാര്‍, ലാല്‍ ഭാസ്കര്‍, വിനോദ് കുമാര്‍, സജിത് കുമാര്‍, ഹരികുമാര്‍, മുരളീധരന്‍ പുന്നമന, ജി.സി. പ്രദീപ്, ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 
അരങ്ങേറ്റ സംഗീതാര്‍ച്ചനയില്‍ മല്ലികാ മനോജും മാളവിക മനോജും പാടി. എല്ലാ പ്രവൃത്തിദിനങ്ങളിലും വൈകിട്ട് 6.30 മുതല്‍ 10.30 വരെയും  വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ രാത്രി 10.30 വരെയും ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10.30 വരെയുമായിരിക്കും സംഗീതോത്സവം. പ്രവേശം സൗജന്യമാണ്. 
വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ മുതല്‍ കേരളീയ ആചാരാനുഷ്ഠാനങ്ങളോടെ എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തും. കൈതപ്രം വിശ്വനാഥനെ കൂടാതെ യു.എ.ഇയിലെ പ്രമുഖ സ്കൂളുകളിലെ ഗുരുനാഥന്മാരും ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മോഹന്‍കുമാര്‍, നവനീത് വര്‍മ, മങ്കൊമ്പ് രാജേഷ്, അടൂര്‍ അനീഷ്, ഡോ.ഓമനക്കുട്ടി, രാഗമയൂരി, പാമ്പാടി രാജേന്ദ്രന്‍, കൈതപ്രം വിശ്വനാഥന്‍ എന്നിവര്‍ പാടും. ഡോ. ഓമനക്കുട്ടി നയിക്കുന്ന പഞ്ചരത്ന കീര്‍ത്തന ആലാപനം ഒക്ടോബര്‍ ഏഴിന് നടക്കും.
Show Full Article
TAGS:-
Next Story