അഷ്റഫ് താമരശ്ശേരിക്ക് മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ സഹായ വാഗ്ദാനം
text_fieldsഅജ്മാന്‍: യു.എ.ഇയില്‍ ആരോരുമില്ലാത്ത മഹാരാഷ്ട്ര സ്വദേശികളുടെ മൃതദേഹം മുംബൈയിലത്തെിക്കുമ്പോള്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാറും ശിവസേനയും ഒരുക്കമാണെന്ന് ശിവസേന ഭാരവാഹികള്‍ പ്രവാസി ഭാരതി അവാര്‍ഡ് ജേതാവ് അഷ്റഫ് താമരശ്ശേരിക്ക് ഉറപ്പ് നല്‍കി. കഴിഞ്ഞ ദിവസം യു.എ.ഇയില്‍ മരണപ്പെട്ട പുണെ സ്വദേശിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആളില്ലാതിരുന്നതിനെ തുടര്‍ന്ന് സ്വയം ഏറ്റെടുത്ത് മുംബൈയിലത്തെിയ അഷ്റഫിന് ശിവസേന ഓഫിസില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവേയാണ് ശിവസേന നേതാവ് ഹാജി അറാഫത്ത് ശൈഖ് ഇക്കാര്യം പറഞ്ഞത്.
മൃതദേഹവുമായി മുംബൈയില്‍ എത്തുമ്പോള്‍ വിശ്രമിക്കാന്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസും ആവശ്യമായ വാഹന സൗകര്യവും ഒരുക്കുമെന്നും പ്രവാസികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലത്തെിക്കണമെന്ന അഷ്റഫിന്‍െറ ആവശ്യം കേന്ദ്ര സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആവശ്യമായ സൗകര്യം ഒരുക്കാനും സന്നദ്ധമാണെന്നും ഹാജി അറാഫത്ത് ശൈഖ് അഷ്റഫ് താമരശ്ശേരിക്ക് ഉറപ്പ് നല്‍കി. മഹാരാഷ്ട്ര സ്വദേശിയുടെ മൃതദേഹം സ്വയം ഏറ്റെടുത്ത് വന്നതിന് ശിവസേനയുടെ ഉപഹാരവും ചടങ്ങില്‍ അദ്ദേഹം കൈമാറി. മുംബൈ വിമാനത്താവളത്തില്‍ ശിവസേന പ്രവര്‍ത്തകരും നേതാക്കളും സ്വീകരിക്കാനുണ്ടായിരുന്നു.
ജോലി അന്വേഷണാര്‍ഥം യു.എ.ഇയിലത്തെിയ പുണെ സ്വദേശി ദിലീപ് ഗുപ്ത ദുബൈയിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. സുഹൃത്തുക്കളുടെ സഹായത്താല്‍ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോള്‍ നാട്ടിലത്തെിക്കാന്‍ സഹായിക്കണമെന്ന വീട്ടുകാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അഷ്റഫ് ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരന്‍െറ സഹായത്തോടെ മുംബൈയിലേക്ക് പുറപ്പെടുകയായിരു. മുമ്പ് ഡല്‍ഹിയിലേക്കും അഷ്റഫ് മൃതദേഹം നേരിട്ടത്തെിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
