ഒ.എന്‍.വി ഫൗണ്ടേഷന്‍ പുരസ്കാരദാന സമ്മേളനം അടുത്തവര്‍ഷം ദുബൈയില്‍
text_fieldsദുബൈ: കവിയും ജ്ഞാനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പിന്‍െറ കലാ -സാഹിത്യ- സാംസ്കാരിക രംഗത്തെ സംഭാവനകള്‍ രാജ്യാന്തര തലത്തില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരളം ആസ്ഥാനമായി ഒ.എന്‍.വി ഫൗണ്ടേഷന്‍ രൂപവത്കരിച്ചു. ദുബൈയില്‍ നടന്ന ചടങ്ങില്‍ ഒ.എന്‍.വിയുടെ മകന്‍ രാജീവ് ഫൗണ്ടേഷന്‍െറ ഒൗദ്യോഗിക പ്രഖ്യാപനം നടത്തി. ലോഗോ പ്രകാശനം രാജീവും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് അംഗം മോഹന്‍കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു.
കവിയും ഗാനരചയിതാവും അധ്യാപകനുമെന്ന നിലയില്‍ ഒ.എന്‍.വി നല്‍കിയ സംഭാവനകളെ പരിരക്ഷിക്കുക, ഒ.എന്‍.വി രചനകളും അദ്ദേഹത്തെക്കുറിച്ചുള്ള സൃഷ്ടികളും ശേഖരിച്ച് പഠനങ്ങള്‍ക്കായി ലഭ്യമാക്കുക, ഒ.എന്‍.വി രചനകളെ വിദേശ ഭാഷകളിലേക്ക് എത്തിക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷന്‍െറ പ്രധാന ലക്ഷ്യമെന്ന് രാജീവ് പറഞ്ഞു. എല്ലാ വര്‍ഷവും രാജ്യാന്തര പുരസ്കാരം നല്‍കും. മികച്ച യുവ കവിക്ക് അവാര്‍ഡ് നല്‍കും.
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒ.എന്‍.വി കവിതകളുടെ ആലാപന മത്സരം സംഘടിപ്പിക്കും. ഒ.എന്‍.വിയുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അടുത്തവര്‍ഷം ഫെബ്രുവരി 17ന് ദുബൈയില്‍ ആദ്യ പുരസ്കാരദാന സമ്മേളനം നടക്കും.
ഫൗണ്ടേഷന്‍ ഭാരവാഹികള്‍: എന്‍.എസ്.ജ്യോതികുമാര്‍ (ചെയര്‍മാന്‍), മച്ചിങ്ങല്‍ രാധാകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), മോഹന്‍ ശ്രീധരന്‍ (സെക്ര.), റോബര്‍ട്ട് ബെഞ്ചമിന്‍ (ജോയിന്‍റ് സെക്ര.), ആന്‍റണി ജോസഫ് (ട്രഷറര്‍). കവയിത്രി സുഗതകുമാരി, ഡോ.ജോര്‍ജ് ഓണക്കൂര്‍, പ്രഫ.വി.മധുസൂദനന്‍നായര്‍, ഡോ.കെ.ജയകുമാര്‍, രാജീവ് ഒ.എന്‍.വി, കബീര്‍ ജലാലുദ്ദീന്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്.
മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, മോഹന്‍ ശ്രീധരന്‍, ആന്‍റണി ജോസഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഫോണ്‍: 055–568 6600.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
