ലക്ഷത്തിലധികം പക്ഷികളെ ചികിത്സിച്ചു; പരുന്താശുപത്രിക്ക് നാളെ 17 വയസ്സ്
text_fieldsഅബൂദബി: അത്യാധുനിക സൗകര്യങ്ങളോടെ പരുന്തുകള്‍ക്ക് മാത്രമായി അബൂദബിയില്‍ സ്ഥാപിച്ച അബൂദബി ഫാല്‍ക്കണ്‍ ആശുപത്രിക്ക് (എ.ഡി.എഫ്.എച്ച്) തിങ്കളാഴ്ച 17 വയസ്സ് തികയുന്നു. ഗുരുതര രോഗമുള്ളവയെ ചികിത്സിക്കാനുള്ള തീവ്രപരിചരണ വിഭാഗം, പകര്‍ച്ചപ്പനിയും ഫാല്‍ക്കണ്‍ ഫോക്സും പിടിപെട്ടവര്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡ്, എക്സ്റേ യൂനിറ്റുകള്‍, കാഴ്ചപരിശോധനാ വിഭാഗം, ഫാര്‍മസി, എയര്‍കണ്ടീഷന്‍ മുറികള്‍ തുടങ്ങി വി.ഐ.പി പരിഗണനയാണ് ഈ ആശുപത്രിയില്‍ പരുന്തുകള്‍ക്ക് ലഭിക്കുന്നത്.
17 വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയത് ഒരു ലക്ഷത്തിലധികം ദീനക്കാര്‍. ഇപ്പോള്‍ പ്രതിവര്‍ഷം 11,200 പരുന്തുകളെ ചികിത്സക്കും പരിശോധനക്കുമായി ആശുപത്രിയിലത്തെിക്കുന്നു.
1999 ഒക്ടോബര്‍ മൂന്നിനാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആശുപത്രി സ്ഥാപിച്ചത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രമുഖമായ പരുന്താശുപത്രിയായ എ.ഡി.എഫ്.എച്ച് ലോകത്തിലെ ഏറ്റവും വലുതുമാണ്. യു.എ.ഇയില്‍നിന്ന് മാത്രമല്ല സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളില്‍നിന്നും പരുന്തുകള്‍ ഇവിടെ ചികിത്സ തേടിയത്തെുന്നു. വിദ്യാഭ്യാസ, ബോധവത്കരണ, പരിശീലന, ഗവേഷണ മേഖലകളിലേക്കും എ.ഡി.എഫ്.എച്ച് പിന്നീട് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2006ല്‍ മുഴുവന്‍ പക്ഷികള്‍ക്കും ചികിത്സ ലഭ്യമാക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ആശുപത്രിയും തുടങ്ങി.
2007ല്‍ വിനോദസഞ്ചാര മേഖലയിലേക്കും കാലെടുത്തുവെച്ചു. ആശുപത്രി സംഘടിപ്പിക്കുന്ന ഫാല്‍ക്കണ്‍ വേള്‍ഡ് ടൂറില്‍ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളഇനിന്നുള്ള നിരവധി വിനോദസഞ്ചാരികളാണ് പങ്കാളികളാകുന്നത്. ഇതേ വര്‍ഷം തന്നെ വളര്‍ത്തുമൃഗ സംരക്ഷണ കേന്ദ്രവും ആരംഭിച്ചു. വിലപിടിപ്പുള്ള ഇനം നായകളും പൂച്ചകളും അത്യാധുനിക സൗകര്യങ്ങളോടെ ഇവിടെ കഴിഞ്ഞുവരുന്നു. യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നുമടക്കം നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ഇതിനകം എ.ഡി.എഫ്.എച്ചിനെ തേടിയത്തെി.
ചിലയിനം പരുന്തുകളെ അവയുടെ വംശവര്‍ധനക്കായി സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചയക്കാനും എ.ഡി.എഫ്.എച്ച് ശ്രദ്ധിക്കുന്നു. പാകിസ്താന്‍, ഇറാന്‍, കസാഖ്സ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് രണ്ടായിരത്തോളം പരുന്തുകളെയാണ് ഇതിനകം ആശുപത്രി തിരിച്ചയച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
