ക്ളീന്‍അപ്പ് ദ വേള്‍ഡ് : ദുബൈ നീക്കിയത് 9,537 ടണ്‍ മാലിന്യം
text_fieldsദുബൈ: സ്വദേശികളും ദുബൈയെ സ്വന്തം നാടായി കരുതുന്ന പ്രവാസി സമൂഹ അംഗങ്ങളും ഒത്തുചേര്‍ന്ന് ശുചീകരണത്തിനിറങ്ങിയപ്പോള്‍ നീക്കം ചെയ്യാനായത് 9,537 ടണ്‍ മാലിന്യം. ക്ളീന്‍അപ്പ് ദ വേള്‍ഡ് കാമ്പയിന്‍െറ ഭാഗമായി ദുബൈ നഗരസഭ ഈ മാസം 18 മുതല്‍ 22 വരെയാണ് ശുചീകരണ യജ്ഞം നടത്തിയത്.
488 സംഘടനയില്‍ നിന്ന് 32643 സന്നദ്ധപ്രവര്‍ത്തകരാണ് നഗരത്തിന്‍െറ മുക്കുമൂലകളില്‍ മാലിന്യം നീക്കാനിറങ്ങിയത്. വിദ്യാര്‍ഥികള്‍ മുതല്‍ വയോധികര്‍ വരെ ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നിരുന്നു. സന്നദ്ധപ്രവര്‍ത്തകരുടെ എണ്ണത്തിലും മാലിന്യത്തിന്‍െറ അളവിലുമുള്ള വര്‍ധന കാമ്പയിന്‍െറ മികച്ച വിജയമാണ് വ്യക്തമാക്കുന്നതെന്ന് പരിസ്ഥിതി-പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ തലീബ് ജുല്‍ഫാര്‍ പറഞ്ഞു. ശുചീകരണത്തിനു പുറമെ ബോധവത്കരണ ശില്‍പശാലകള്‍, പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.
ഐക്യരാഷ്ട്ര സഭാ പരിസ്ഥിതി പദ്ധതി (യു.എന്‍.ഇ.പി)യുമായി സഹകരിച്ച് 23 വര്‍ഷമായി നഗരസഭ ശുചീകരണ യജ്ഞം നടത്തിവരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം 30,322 സന്നദ്ധപ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. 21 സര്‍ക്കാര്‍ വിഭാഗങ്ങളുടെ സഹകരണവും ഇതിനുണ്ടായെന്ന് ക്ളീന്‍അപ് ദ വേള്‍ഡ് സംഘത്തിന്‍െറ മേധാവി അബ്ദുല്‍ മജീദ് സെയ്ഫാഇ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
