ഫോര്‍മുല വണ്‍ അതിഥികളെ വരവേല്‍ക്കാനൊരുങ്ങി അബൂദബി
text_fieldsഅബൂദബി: ഇന്നാരംഭിക്കുന്ന ഫോര്‍മുലാ വണ്‍ കിരീടപ്പോരാട്ടത്തിന് ഒഴുകിയത്തെുന്ന ആസ്വാദകരെയും താരങ്ങളെയും സ്വീകരിക്കാനൊരുങ്ങി അബൂദബി അന്താരാഷ്ട്ര വിമാനത്താവളം. അബൂദബിയിലും എയര്‍പോര്‍ട്ടിലും ഈ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ സീസനായിരിക്കും ഈ ആഴ്ചയെന്നാണ് വിലയിരുത്തല്‍.
സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടേതുമില്ലാതെ നഗരിയിലത്തൊനും ആസ്വദിക്കാനുമുള്ള ഒരുക്കങ്ങള്‍ സജീകരിച്ചതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
സ്മാര്‍ട് യാത്രാ സംവിധാനം മുഖേന യാത്രക്കാര്‍ക്ക് കാത്തുനില്പ്പുകളില്ലാതെ ഗേറ്റുകള്‍ കടക്കാനാവും. കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങളിലും ഡ്യുട്ടിഫ്രീ, ഭക്ഷണശാലകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ ജെറ്റുകളില്‍ എത്തുന്നവര്‍ക്കും ഏറെ സൗകര്യങ്ങളും സൗജന്യങ്ങളുമുണ്ട്. ലാന്റിംഗ് ഫീസില്‍ കുറവും പാര്‍ക്കിംഗ് ഫീസില്‍ സൗജന്യവും നല്‍കും. അറേബ്യന്‍ ആതിഥ്യമര്യാദ ഒട്ടും ചോരാതെ പകര്‍ന്നു നല്‍കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എയര്‍പോര്‍ട്ട് ആക്ടിംഗ് സി.ഒ.ഒ മുഹമ്മദ് അല്‍ കത്വീരി പറഞ്ഞു. ഹോട്ടലുകളിലും ഭക്ഷണശാലകളിലും വന്‍ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
