Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅസാധുവാക്കിയ നോട്ട്...

അസാധുവാക്കിയ നോട്ട് മാറാൻ സൗകര്യ വേണമെന്ന ആവശ്യം പരിഗണിക്കും

text_fields
bookmark_border
ഷാർജ: പ്രവാസി ഭാരതി ദിവസിനു മുന്നോടിയായുള്ള പ്രവാസി ഭാരതി സമ്മേളനം ഡൽഹിയിൽ നടന്നു. വിദേശകാര്യ സഹമന്ത്രി  വി.കെ സിംഗിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദേശകാര്യ സഹമന്ത്രി  എം.ജെ അക്ബറും സംബന്ധിച്ചു. ഇന്ത്യക്ക് പുറത്തുനിന്നുള്ള പ്രവാസികളുടെ പ്രതിനിധിയായി 13 പേർ ക്ഷണിതാക്കളായെത്തിയിരുന്നു. യു.എ.ഇയെ പ്രതിനിധീകരിച്ച് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് അഡ്വ. വൈ.എ റഹീം പങ്കെടുത്തു.  ഇന്ത്യക്കു പുറത്തുള്ളവരുടെ കൈവശമുള്ള അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാറാൻ ബാങ്ക് ഒഫ് ബറോഡ ഉൾപ്പെടെയുള്ള ഇന്ത്യൻ ബാങ്കുകളിൽ സൗകര്യമൊരുക്കണമെന്ന് നിർദേശിച്ചതായും അതിനായി ഒരു സമിതിയെ നിയമിച്ചതായും റഹീം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.  
നിരവധി പ്രവാസികളെ അലട്ടുന്ന പ്രശ്നമാണ് അസാധുവാക്കിയ നോട്ടുകൾ. ഇത് എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് പ്രവാസി ഇന്ത്യക്കാർ. ബറോഡ പോലുള്ള ബാങ്കുകൾ വഴി ഇവ മാറ്റാൻ സൗകര്യമുണ്ടാക്കിയാൽ ഈ വലിയ പ്രയാസം മാറുമെന്ന് റഹീം ചുണ്ടിക്കാട്ടി. പുനരധിവാസം, വിദ്യഭ്യാസം, പെൻഷൻ, വോട്ടവകാശം, വിമാനയാത്ര, ആരോഗ്യം, ക്ഷേമ പദ്ധതികൾ തുടങ്ങിയ പ്രവാസി വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തതായി വൈ.എ റഹീം പറഞ്ഞു. 
വിദ്യഭ്യാസ മേഖലയിൽ ഇന്ന് പ്രവാസി അനുഭവിച്ച് കൊണ്ടിരിക്കുന്ന ചിറ്റമ്മ നയം ഇല്ലാതാക്കാനും എല്ലാ ഇന്ത്യക്കാരെ പോലെ പ്രവാസികളുടെ മക്കൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കണം. പങ്കാളിത്തപെൻഷൻ നടപ്പിലാക്കണം. കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കായി ആശുപത്രി ആരംഭിക്കുക, വോട്ടവകാശം എളുപ്പത്തിലാക്കുക, വിമാന കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന നിർദേശങ്ങളാണ് ഉന്നയിച്ചതെന്ന് റഹീം പറഞ്ഞു. യോഗത്തിൽ വച്ച് 13 രാജ്യങ്ങളുടെ പ്രതിനിധികളുടെ ചെയർമാനായി അഡ്വ. വൈ.എ റഹീമിനെ തെരഞ്ഞെടുത്തു. ഈ കൗൺസിൽ എല്ലാ മാസവും യോഗം ചേർന്ന് കൂടുതൽ കാര്യക്ഷമമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി ജ്ഞാനേശ്വർ എം. മുലായ് ചർച്ചകൾക്ക് നേതൃത്വം നൽകി. 
 
Show Full Article
TAGS:-
News Summary - -
Next Story