നഗര ശുചീകരണത്തിന് മലയാളി കൂട്ടായ്മകള്‍
text_fieldsദുബൈ: യു.എ.ഇയുടെ 45മത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി നഗരം ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ നഗരസഭ ആവിഷ്കരിച്ച ‘ക്ളീന്‍ അപ്പ് ദി വേള്‍ഡ്’ പരിപാടിയില്‍ മലയാളി കൂട്ടായ്മകളുടെ നിറഞ്ഞ സാന്നിധ്യം. അല്‍ഖൂസ് വ്യവസായ മേഖലയില്‍ രാവിലെ എട്ടുമണിക്ക് തന്നെ പ്രവര്‍ത്തകര്‍ എത്തി ശുചീകരണത്തില്‍ പങ്കാളികളായി.
രണ്ടായിരത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കെ.എം.സി.സി ശ്രദ്ധയാകര്‍ഷിച്ചു. സാധാരണയില്‍ കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച ദുബൈ കെ.എം.സി.സി മുന്‍സിപ്പാലിറ്റി അധികൃതരുടെയും ക്ളീന്‍ അപ്പ് ദി വേള്‍ഡ് സംഘാടകരുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റി.
പി.കെ. അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, ആര്‍.ശുക്കൂര്‍,ഷഹീര്‍ കൊല്ലം ഒ.കെ ഇബ്രാഹിം,മുസ്തഫ തിരൂര്‍,ആവയില്‍ ഉമ്മര്‍, മുഹമ്മദ് പട്ടാമ്പി, എന്‍.കെ. ഇബ്രാഹിം,അഡ്വ: സാജിദ് അബൂബക്കര്‍,അഷ്റഫ് കൊടുങ്ങല്ലൂര്‍, ക്യാപ്റ്റന്‍ മുസ്തഫ വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.
ചിരന്തന സാംസ്കാരിക വേദി തുടര്‍ച്ചയായി 15ാം വര്‍ഷവും പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലിയുടെ നേതൃത്തില്‍ പങ്കെടുത്തു.
ചിരന്തനക്കുള്ള സര്‍ട്ടിഫിക്കറ്റ് നഗരസഭയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ചിരന്തനയുടെ പ്രസിഡന്‍റിന് കൈമാറി. സി.പി.ജലീല്‍, ബി.എ.നാസര്‍ സി.പി.മുസ്തഫ കെ.വി.സിദ്ദീഖ്, ബോബന്‍, കെ.വി.ഫൈസല്‍, സി.പി.ശിഹാബുദീന്‍, നജാദ് ബീരാന്‍ 'ഹാഷിക്ക് പുന്നക്കന്‍, ലിസി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രവാസി വയനാടിന്‍െറ നേതൃത്വത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നായി 400 പേര്‍ പങ്കെടുത്തു.
സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുഹമ്മദലി, കണ്‍വീനര്‍ പ്രദീപ് പുതൂര്‍, ട്രഷറര്‍ മജീദ് മടക്കിമല എന്നിവര്‍ സംസാരിച്ചു. ഹംസ മാസ്റ്റര്‍, പ്രസാദ് ജോണ്‍, അനില്‍ കുമാര്‍, ഷിജി ഗിരി എന്നിവര്‍ നേതൃത്വം നല്‍കി.
ശുചിത്വ യത്ജ്ഞത്തില്‍ എസ്.കെ .എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് വിഖായ വളണ്ടിയര്‍ വിങ്ങും പങ്കെടുത്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അവരോട് സംസാരിച്ചു.
ഷൗക്കത്തലി ഹുദവി ,അബ്ദുല്‍ ഹകീം ഫൈസി ,ഹൈദര്‍ ഹുദവി ,ഹുസൈന്‍ ദാരിമി ,ബഷീര്‍ ബാഖവി ,അഡ്വ.ശറഫുദ്ധീന്‍ ,അബ്ദുല്‍ ഹകീം തങ്ങള്‍ ,ശറഫുദ്ധീന്‍ ഹുദവി ,മുസ്തഫ മൗലവി ഞാങ്ങാട്ടിരി ,അബ്ദുല്‍ ഖാദര്‍ ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി . 600 പരം വിഖായ വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
