ഷാര്‍ജ യുഫെസ്റ്റ്: ഇന്ത്യന്‍ സ്കൂളിനു കിരീടം
text_fieldsഅജ്മാന്‍: ജീപാസ് ‘യു ഫെസ്റ്റ്’കലോത്സവത്തിന്‍െറ ഷാര്‍ജ എമിറേറ്റ് തല മത്സരത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ 87 പോയന്‍റ്നേടി ജേതാക്കളായി. അവര്‍ ഓണ്‍ ഇംഗ്ളീഷ് സ്കൂളിനാണ് രണ്ടാം സ്ഥാനം-72 പോയന്‍റ്.
അജ്മാന്‍ ഈസ്റ്റ് പോയന്‍റ്് സ്കൂളില്‍ നടന്ന കലാമേളയില്‍ 12 സ്കൂളുകളില്‍ നിന്ന് 500 ഓളം പ്രതിഭകളാണ് പങ്കെടുത്തത്. തിരുവാതിരക്കളി, പദ്യപാരായണം, ഭരതനാട്യം, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, പ്രച്ഛന്നവേഷം, സംഘനൃത്തം, മാപ്പിളപ്പാട്ട്, സംഘഗാനം ഇനങ്ങളിലാണ് മത്സരം നടന്നത്. വിജയികള്‍ക്ക് ബിജു അക്കര, സെയ്ത് മുതാസര്‍, അരുണ്‍കുമാര്‍, സിന്ധു, നിമ്മി, സലീംനൂര്‍ , സജീവ് എസ് പിള്ള, ബെന്‍ തോമസ്്, ജുബി കുരുവിള തുടങ്ങിയവര്‍ സമ്മാനം വിതരണം ചെയ്തു. ദുബൈ എമിറേറ്റിലെ മത്സരങ്ങള്‍ 19 ന് അരങ്ങേറും.
എമിറേറ്റ്തല മത്സരങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളെ ഉള്‍ക്കൊള്ളിച്ച് ഗ്രാന്‍റ് ഫിനാലെ 25 ന് വര്‍ക്കയിലെ അവര്‍ ഓണ്‍ ബോയ്സ് സ്കൂളില്‍ നടക്കും. സംസ്ഥാന സ്കൂള്‍ യുവജനോത്സവ മാതൃകയില്‍ യു.എ.ഇയില്‍ ആദ്യമായാണ് ഇത്തരം മത്സരം സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
