ഖസാക്കിന്‍റെ ഇതിഹാസകാരന്‍റെ മകനു പോലും മലയാളം അറിയാത്ത അവസ്ഥ
text_fieldsഷാര്‍ജ: മലയാളികളുടെ പുറംവാസത്തിന്‍െറ വിവിധ തലങ്ങളെ കോര്‍ത്തിണക്കി ഷാജഹാന്‍ മാടമ്പാട്ടും എസ്. ഗോപാലകൃഷ്ണനും 'ഇന്ത്യന്നെസ് ആന്‍ഡ് മലയാളി' എന്ന പേരില്‍ നടത്തിയ ചര്‍ച്ച ശ്രദ്ധേയമായി. 35ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്കോത്സവത്തിന്‍െറ മൂന്നാം ദിനത്തിലാണ് ഇവരത്തെിയത്. സാഹിത്യകാരന്‍ ബെന്യാമിന്‍ മോഡറേറ്ററായിരുന്നു.
ബാബരി മസ്ജിദ് പൊളിച്ച കാലത്ത് ഡല്‍ഹിയിലത്തെുമ്പോള്‍ അവിടെ ഫാഷിസത്തിനെതിരെയുള്ള സമരങ്ങള്‍ നടക്കുകയായിരുന്നു. വര്‍ഗീയതയെ ചെറുക്കാനുള്ള സമരങ്ങളില്‍ ഭാഗമാകാന്‍ അവിടെ എത്തിയ കാലത്ത് തന്നെ കഴിഞ്ഞതായി ഷാജഹാന്‍ പറഞ്ഞു. മലയാളിയുടെ അന്നത്തെ ഐക്യം ഉത്തരേന്ത്യയില്‍ അന്ന് കാണാനില്ലായിരുന്നു. അവരെ ശുദ്ധികരിച്ച് എടുക്കണമെന്ന അത്മാഭിമാനം അന്ന് മനസ്സില്‍ തെളിഞ്ഞു. എന്നാല്‍, ഇന്ന് നമ്മുടെ തന്നെ സ്ഥിതി മോശമാകുന്നതായി അദ്ദേഹം പറഞ്ഞു.
ദേവസ്വത്തില്‍ ജോലി ചെയ്തിരുന്ന വി.കെ.എന്‍ മൂന്ന് കൊല്ലത്തെ ഡല്‍ഹി വാസ കാലത്താണ് മികച്ച കഥകള്‍ എഴുതിയതെന്ന് ഗോപാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന് പുറത്തുനിന്ന് ഭാഷയെ പരിപോഷിപ്പിച്ചതില്‍ അധികവും ഗദ്യ സാഹിത്യകാരന്‍മാരായിരുന്നു. സച്ചിദാനന്ദന്‍, പാലൂര്‍, ചെറിയാന്‍ കെ. ചെറിയാന്‍ തുടങ്ങിയ വിരലില്‍ എണ്ണാവുന്ന കവികളാണ് കേരളത്തിന് പുറത്തുനിന്ന് മലയാളത്തില്‍ എഴുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹി മലയാളികളുടെ രണ്ടാം തലമുറ മലയാളത്തെ പൂര്‍ണമായും കൈകൊഴിയുകയാണ്. ഖസാഖിന്‍െറ ഇതിഹാസകാരന്‍െറ മകനുപോലും മലയാളം അറിയാത്ത കാലമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാര്‍ മലയാളത്തില്‍ കുറയാന്‍ പ്രധാന കാരണം കേരളത്തില്‍ വന്‍ നഗരങ്ങളില്ലാത്തത് തന്നെയായിരുന്നുവെന്ന് ഷാജഹാന്‍ പറഞ്ഞു. എന്നാല്‍, ആഗോളവത്കരണത്തിന് ശേഷം ഇതില്‍ മാറ്റം വന്ന് തുടങ്ങിയിട്ടുണ്ട്. ആഗോളവത്കരണത്തിന് ശേഷം ഭൂരിപക്ഷ വര്‍ഗീയതയും ന്യുനപക്ഷ വര്‍ഗീയതയും വളര്‍ന്നിട്ടുണ്ട്. പൊതുമാന്യത, മാധ്യമശ്രദ്ധ എന്നിവ ഇതിന് വല്ലാതെ വളം പകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിവര്‍ത്തന സാഹിത്യത്തിന്‍െറ മധുരം ആവോളം ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായവരാണ് മലയാളികള്‍. ബംഗാളില്‍ നിന്നും മറ്റും നല്ല കൃതികള്‍ മലയാളത്തിന് ലഭിച്ചു. എന്നാല്‍ ശ്രീനാരായണ ഗുരുവിന്‍െറയും മറ്റും കൃതികള്‍ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടാത്തത് അവരുടെ വലിയ നഷ്ടമായെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ദുബൈയില്‍ ജീവിക്കുമ്പോള്‍ മലയാളത്തിന് പുറത്താണെന്ന അന്യതാബോധം തീരെ അലട്ടുന്നില്ളെന്നും എന്നാല്‍ ഡല്‍ഹി വാസകാലത്ത് ഇത് ഏറെ അലട്ടിയിരുന്നുവെന്നും സദസ്സിന്‍െറ ചോദ്യത്തിന് ഉത്തരമായി ഷാജഹാന്‍ പറഞ്ഞു. എസ്. ഗോപാലകൃഷ്ണന്‍ എഴുതിയ ‘മനുഷ്യനുമായുള്ള ഉടമ്പടികള്‍’ പുസ്തകം ബെന്യാമിന്‍ ഷാജഹാന്‍ മാടമ്പാട്ടിന് നല്‍കി പ്രകാശനം ചെയ്തു. റേഡിയോ മാംഗോ ആര്‍.ജെ സ്നിജ അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
