‘യു ഫെസ്റ്റി’ന് ഇന്ന് തുടക്കം
text_fieldsദുബൈ: യുഎഇയിലെ സ്കൂള്‍ യുവജനോത്സവ ചരിത്രത്തിലാദ്യമായി കലാപ്രതിഭകള്‍ക്ക് നാല് ലക്ഷം രൂപയും നാല് പവനും സമ്മാനം പ്രഖ്യാപിച്ച് 'യു ഫെസ്റ്റി'ന് ഇന്ന് തുടക്കം. രജിസ്ട്രേഷന്‍ ഫീസ് ഈടാക്കാതെ നടത്തപ്പെടുന്ന യു ഫെസ്റ്റ് മികച്ച പ്രതിഭകളെ കണ്ടത്തെുകയെന്ന ലക്ഷ്യത്തിനൊപ്പം കലാ പ്രതിഭകള്‍ക്ക് മോഹിപ്പിക്കുന്ന സമ്മാനവുമേര്‍പ്പെടുത്തിയാണ് ശ്രദ്ധേയമാകുന്നത്.
അഞ്ചു മുതല്‍ എട്ടു വരെ, ഒന്‍പതു മുതല്‍ 12 വരെ ക്ളാസുകളില്‍ പഠിക്കുന്നവര്‍ക്കായി രണ്ടു വിഭാഗത്തിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് വിഭാഗത്തിലെയും കലാ പ്രതിഭകളെയും കലാ തിലകങ്ങളെയും കണ്ടത്തെി നാല് പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതമാണ് പ്രൈസ് മണിയായി നല്‍കുക.
കൂടാതെ നാല് പ്രതിഭകള്‍ക്കും ജോയ് ആലുക്കാസ് ഏര്‍പ്പെടുത്തിയ നാല് പവന്‍്റെ സ്വര്‍ണ സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീപ്പാസ്, ജോയ് ആലുക്കാസ് എന്നിവയുമായി ചേര്‍ന്ന് ഇക്വിറ്റി പ്ളസ് അഡ്വര്‍ടൈസിങാണ് യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലുമായി 'യു ഫെസ്റ്റ്' എന്ന പേരില്‍ യുവജനോത്സവം സംഘടിപ്പിക്കുന്നത്. ‘യു ഫെസ്റ്റിന്‍െറ’ ആദ്യ പരിപാടി ഇന്ന് റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലും, ന്യൂ ഇന്ത്യന്‍ സ്കൂളിലുമായി നടക്കും. വീറും വാശിയും പ്രകടമാകുന്ന മത്സരങ്ങള്‍ക്കായി റാസല്‍ഖൈമയിലെ സ്കൂളുകളും വിദ്യാര്‍്ത്ഥികളും ഒരുങ്ങിക്കഴിഞ്ഞു. ചിട്ടയായ പരിശീലനവുമായാണ് ഓരോ സ്കൂളുകളും തങ്ങളുടെ പ്രതിഭകളെ യു ഫെസ്റ്റ് വേദിയിലത്തെിക്കുന്നത്. റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ കുട്ടികള്‍ക്കുളള മത്സരങ്ങളാണ് റാസല്‍ഖൈമയില്‍ ഇന്ന് അരങ്ങേറുക.
11 മത്സരയിനങ്ങളാണ് ഉണ്ടാവുക. അഞ്ചെണ്ണം ഗ്രൂപ്പ് മത്സരങ്ങളും ആറെണ്ണം വ്യക്തിഗതവുമാണ്. ഒരോ ഇനത്തിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 ടീമുകള്‍ക്കാണ് അവസരം ലഭിക്കുക.
കുറ്റമറ്റതുമായ രീതിയാണ് മത്സരാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്. സ്കൂളുകള്‍ തന്നെ നടത്തുന്ന ഒഡീഷന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കലാ പ്രതിഭകളാണ് യു ഫെസ്റ്റില്‍ മാറ്റുരക്കുക. രജിസ്ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തി എല്ലാ അപേക്ഷകരെയും ഉള്‍ക്കൊളളിക്കുമ്പോള്‍ ഉണ്ടാവുന്ന നിലവാരത്തകര്‍ച്ചയും മറ്റ് അനോരോഗ്യപ്രവണതകളും തടയുക എന്ന ഉദ്ദേശത്തോടെയാണ് ഈ രീതി അവലംബിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
ശനിയാഴ്ച ഉമ്മുല്‍ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന മത്സരങ്ങളില്‍ അജ്മാനിലെ കുട്ടികള്‍ കൂടി പങ്കെടുക്കും. 11 നാണ് അബൂദബി, അല്‍ ഐന്‍ എമിറേറ്റുകളിലുളളവര്‍ക്കുളള മത്സരങ്ങള്‍ അരങ്ങേറുക. അബൂദബി ബ്രൈറ്റ് റൈഡേര്‍സ് സ്കൂളാണ് മത്സരവേദി.
12ന് ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടക്കുന്ന മത്സരങ്ങളില്‍ ദുബൈയിലെ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. 18നാണ് ഷാര്‍ജയിലെ മത്സരങ്ങള്‍. 25 ന് ഷാര്‍ജയില്‍ മെഗാ ഫൈനല്‍ മത്സരിക്കും. ഷാര്‍ജാ ഇന്ത്യന്‍ സ്കൂളാണ് മെഗാ ഫൈനലിന് വേദിയാകുക. നാട്ടിലെ സ്കൂള്‍ യുവജനോത്സവങ്ങളില്‍ വിധിനിര്‍ണയം നടത്തുന്ന പ്രഗല്‍ഭരാണ് യു ഫെസ്റ്റില്‍ വിജയികളെ തീരുമാനിക്കുക.
മത്സരത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധികൃതരുടെ സമ്മതപത്രത്തോടെ ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ www.youfestuae.com എന്ന വെബ്സൈറ്റിലും +971524375375 എന്ന മൊബൈല്‍ നമ്പറിലും ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
