യു.എ.ഇയില്‍ ജോലി ചെയ്യുന്നതിന് ഒരു രാജ്യക്കാരനും വിലക്കില്ല – മാനവ വിഭവശേഷി മന്ത്രാലയം
text_fieldsദുബൈ: രാജ്യത്ത് തൊഴിലെടുക്കുന്നതിന് ഒരു രാജ്യക്കാരനും വിലക്കേര്‍പ്പെടുത്തിയിട്ടില്ളെന്ന് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 200ലധികം രാജ്യക്കാരെ സന്തോഷപൂര്‍വം സ്വീകരിച്ച രാജ്യമാണ് യു.എ.ഇയെന്ന് മന്ത്രാലയം ദുബൈ ഓഫിസിലെ തൊഴില്‍ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് മുബാറക് പറഞ്ഞു. മന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലൂടെ പൊതുജനങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴില്‍മേഖല ശരിയായ വിധത്തില്‍ സംവിധാനിക്കാന്‍ വേണ്ടി രൂപവത്കരിക്കുന്ന തൊഴില്‍ നിയമങ്ങളും നിര്‍ദേശങ്ങളുമാണ് തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നത്. മന്ത്രാലയം ഈ വര്‍ഷം മുതല്‍ നടപ്പാക്കിയ തീരുമാനങ്ങള്‍ തൊഴില്‍ ബന്ധങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുക എന്നാ ലക്ഷ്യത്തോടെയാണ്. അവ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമല്ളെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലുടമ തൊഴിലാളിയെ അയാളുടെ അവകാശങ്ങളെക്കുറിച്ചും ബാധ്യതയെക്കുറിച്ചും നേരത്തെ അറിയിക്കണം. തൊഴിലാളി രാജ്യത്ത് വന്നിറങ്ങുന്നതിന് മുമ്പ് തന്നെ അയാളുടെ ജോലി സമയമടക്കമുള്ള കാര്യങ്ങള്‍ അറിയിച്ചിരിക്കണം. ഇതിലൂടെ ആരോഗ്യകരമായ തൊഴില്‍ ബന്ധം നിലനിര്‍ത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.