കാലത്തിന്‍െറ സാക്ഷ്യമായി ‘അബൂബക്കറിന്‍െറ ഉമ്മ’
text_fieldsഅബൂദബി: കയ്യൂര്‍ രക്തസാക്ഷികളുടെ ചരിത്രത്തിനൊപ്പം കേരളത്തിന്‍െറ സമകാലീന ചരിത്രവും ഉള്‍ക്കൊള്ളുന്ന ഏകപാത്ര നാടകമായ ‘അബൂബക്കറിന്‍െറ ഉമ്മ പറയുന്നു’ നാടകം അബൂദബിയില്‍ അരങ്ങേറി. കെ.എസ്.സിയില്‍ നിറഞ്ഞ സദസ്സിന്‍െറ മുന്നിലാണ് കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച നാടകം അരങ്ങേറിയത്. രജിതാ മധു ഏക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാടകത്തിന്‍െറ 1687 ാമത് വേദിയായിരുന്നു കെ.എസ്.സിയിലേത്. ഒരു സ്ത്രീ ഒറ്റയ്ക്ക് ഏറ്റവുമധികം വേദികളില്‍ അവതരിപ്പിച്ചതിന് ഗിസ് റെക്കാര്‍ഡിന് രജിതാ മധുവിനെ തെരഞ്ഞെടുക്കപ്പെട്ടത് ഈ നാടകത്തിലെ വേഷമായിരുന്നു. 1943 മാര്‍ച്ച് 29ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെട്ട കയ്യൂര്‍ രക്ത സാക്ഷികളായ മഠത്തില്‍ അപ്പു, കോയിത്താറ്റില്‍ ചീരുകണ്ടന്‍, പൊടോര കുഞ്ഞമ്പുനായര്‍, പള്ളിക്കല്‍ അബൂബക്കര്‍ എന്നിവരില്‍ അബൂബക്കറിന്‍െറ ഉമ്മ കയ്യൂരിന്‍്റെ സമരചരിത്രത്തോടൊപ്പംകേരളത്തിന്‍്റെ അറുപത് വര്‍ഷത്തെ തീക്ഷ്ണമായ രാഷ്ട്രീയ അനുഭവങ്ങളോടെ പ്രതികരിക്കുന്ന വിധത്തില്‍ അണിയിച്ചൊരുക്കിയ നാടകമാണ് അരങ്ങേറിയത്. 2003ലാണ് ഈ നാടകം ആദ്യമായി വേദിയില്‍ അവതരിപ്പിച്ചത്. മുപ്പതിലേറെ കലാകാരന്‍മാരെ അണിനിരത്തിക്കൊണ്ട് തെരുവ് നാടകമായി തുടക്കം കുറിച്ച ഒരു നാടകം പിന്നീട് ഏകപാത്രനാടകമാക്കി മാറ്റുകയായിരുന്നു. മധു വെങ്ങര സംഗീതം പകര്‍ന്നു. ജയദേവന്‍ കരിവെള്ളൂര്‍ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. രാജീവന്‍, സുകുമാരന്‍ കണ്ണൂര്‍, മുഹമ്മദലി കൊടുമുണ്ട, പ്രകാശ്, അശോകന്‍, റംഷാദ്, ഫൈസല്‍, വിനീഷ്, റഷീദ് എിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. നാടകാവതരണത്തിന് ശേഷം പ്രേക്ഷകരുമായി സംവിധായകന്‍ കരിവെള്ളൂര്‍ മുരളിയും നടി രജിതാ മധുവും അണിയറ ശില്‍പി മധു വെങ്ങരയും സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.