എവറസ്റ്റ് കീഴടക്കിയ സായുധ സേന സംഘം തിരിച്ചത്തെി
text_fieldsഅബൂദബി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കി തിരിച്ചത്തെിയ യു.എ.ഇ സായുധ സേനാ സംഘത്തിന് ഉജ്ജ്വല സ്വീകരണം. നേപ്പാളില്‍ നിന്ന് വ്യാഴാഴ്ചയാണ് 16 അംഗ സംഘം തിരികെയത്തെിയത്.
യു.എ.ഇ സായുധ സേനയുടെ വിവിധ റാങ്കുകളില്‍ ജോലി ചെയ്യുന്ന 13 സ്വദേശികളും മൂന്ന് പ്രവാസികളും അടങ്ങുന്ന സംഘമാണ് മേയ് 19ന് എവറസ്റ്റ് കീഴടക്കിയത്. യു.എ.ഇ സായുധ സേനയുടെ ഏകീകരണത്തിന്‍െറ 40ാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ദേശീയ പതാക എവറസ്റ്റിന്‍െറ മുകളില്‍ സ്ഥാപിക്കുകയും ചെയ്തു.
സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ ചാരിറ്റബിള്‍ ആന്‍റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, സായുധ സേന ഉദ്യോഗസ്ഥര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ 16 അംഗ സംഘത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇവരുടെ നേട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു.
എവറസ്റ്റ് കീഴടക്കല്‍ എളുപ്പമായിരുന്നില്ളെന്ന് നിരവധി വെല്ലുവിളികള്‍ മറികടന്നാണ് കൊടുമുടിയുടെ മുകളില്‍ എത്തിയതെന്നും സംഘാംഗമായ താരീഖ് അല്‍ സറൂനി പറഞ്ഞു. ചില ദിവസങ്ങളില്‍ ശരീരം കോച്ചുന്ന തണുപ്പായിരുന്നു. മറ്റ് ചില ദിവസങ്ങളില്‍ ചൂട് സഹിക്കാന്‍ പ്രയാസമായിരുന്നു. ഉയരങ്ങളിലേക്ക് പോകുന്തോറും ശ്വാസമെടുക്കാന്‍ പ്രയാസവും നേരിട്ടു. എവറസ്റ്റ് കീഴടക്കാന്‍ സാധിക്കില്ളെന്ന തോന്നലുകള്‍ ഉണ്ടായപ്പോഴൊക്കെ സ്വയം പ്രചോദിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അബൂദബിയില്‍ ഇത്രയും വലിയ സ്വീകരണം തങ്ങളെ കാത്തിരിക്കുന്നതായി അറിയില്ലായിരുന്നു. വിമാനം ഇറങ്ങി ടാക്സിയും പിടിച്ച് വീട്ടില്‍ പോകേണ്ടി വരുമെന്നാണ് കരുതിയിരുന്നത്. വിമാനത്തിന്‍െറ പുറത്തേക്ക് നോക്കിയപ്പോള്‍ തങ്ങളെ സ്വീകരിക്കാന്‍ എല്ലാവരും കാത്തുനില്‍ക്കുന്നതാണ് കണ്ടത്. സന്തോഷം കൊണ്ട് കരഞ്ഞുപോകുന്ന അവസ്ഥയായിരുന്നു.
രാജ്യം നല്‍കിയ പിന്തുണ ഏറെ സന്തോഷിപ്പിക്കുകയും ബഹുമാനിതനാക്കുകയും ചെയ്യുന്നതായി താരീഖ് അല്‍ സറൂനി പറഞ്ഞു. നീണ്ട വര്‍ഷങ്ങളുടെ പ്രയത്നത്തിന് ഫലമുണ്ടായതില്‍ ഏറെ സന്തോഷവാനാണെന്ന് സംഘാംഗമായ അബ്ദുല്‍ അസീസ് അല്‍ തമീമി പറഞ്ഞു. രണ്ട് മാസമെടുത്താണ് എവറസ്റ്റ് കീഴടക്കിയത്. അഞ്ച് വര്‍ഷത്തെ കഠിന പ്രയത്നത്തിന്‍െറയും പരിശീലനത്തിന്‍െറയും ഫലമായിരുന്നു ഇത്. എവറസ്റ്റിന്‍െറ മുകളില്‍ എത്തിയപ്പോഴുള്ള അനുഭവം വിവരിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
