കടല്‍വെള്ളത്തിന് തവിട്ട് നിറം; സാദിയാത്ത് ഐലന്‍റിലെ ബീച്ചുകള്‍ അടച്ചു
text_fieldsഅബൂദബി: കടല്‍വെള്ളത്തിന് തവിട്ട്, ഇരുണ്ട നിറങ്ങള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് സാദിയാത്ത് ഐലന്‍റിലെ ബീച്ചുകള്‍ വെള്ളിയാഴ്ച അടച്ചു. സാദിയാത്ത് പബ്ളിക് ബീച്ച്, സാദിയാത്ത് ബീച്ച് ക്ളബ്, പാര്‍ക്ക് ഹയാത്ത് അബൂദബി എന്നിവയാണ് വെള്ളിയാഴ്ച ഉച്ച മുതല്‍ ശനിയാഴ്ച രാവിലെ പത്ത് വരെ അടച്ചിട്ടത്. ജലത്തിന്‍െറ ഗുണനിലവാരം സംബന്ധിച്ച് അധികൃതര്‍ പരിശോധന നടത്തുകയും ചെയ്തു. പാര്‍ക്ക് ഹയാത്ത് ബീച്ച്, സാദിയാത്ത് ഐലന്‍റ് പബ്ളിക് ബീച്ച് എന്നിവിടങ്ങളിലെ വെള്ളത്തിന് നേരിയ തവിട്ട് നിറം കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അബൂദബി പാരിസ്ഥിതിക ഏജന്‍സിയില്‍ നിന്നുള്ള സംഘമത്തെി പരിശോധന നടത്തിയിരുന്നു. കടല്‍വെള്ളത്തിന്‍െറ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് സിയാണോബാക്ടീരിയയെ കണ്ടത്തെി. ഇവ തൊലിയില്‍ അസ്വസ്ഥതക്കും ചൊറിച്ചിലിനും കാരണമാകുന്നതാണ്. ഉഷ്ണ സമയങ്ങളില്‍ ഈ ബാക്ടീരിയകള്‍ കടല്‍വെള്ളത്തില്‍ പതിവാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബീച്ചുകള്‍ അടച്ചിടുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ളെന്ന് കണ്ടതിനെ തുടര്‍ന്ന് ശനിയാഴ്ച ബീച്ചുകള്‍ സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.