ശുചിത്വം പാലിച്ചില്ല; ശാതര്‍ ഹസന്‍ റെസ്റ്റോറന്‍റ് അടച്ചുപൂട്ടി
text_fieldsഅബൂദബി: അബൂദബിയിലെ ഏറെ പ്രശസ്തവും പഴക്കമേറിയതുമായ ശാതര്‍ ഹസന്‍ റെസ്റ്റോറന്‍റ് അധികൃതര്‍ അടച്ചുപൂട്ടി. അബൂദബി നഗരത്തിലെ അല്‍ ഫലാഹ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ലെബനീസ് റെസ്റ്റോറന്‍റാണ് ആരോഗ്യ സംബന്ധമായ നിയമ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കാരണത്താല്‍ അബൂദബി ഭക്ഷ്യനിയന്ത്രണ അതോറിറ്റിയുടെ നിയമ നടപടിക്ക് വിധേയമായത്. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരമാകും വിധം നിയമ ലംഘനം നടന്നതിനാലാണ് കട അടച്ചുപൂട്ടേണ്ടിവന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വിവിധങ്ങളായ നിയമ ലംഘനങ്ങള്‍ അധികൃതര്‍ സ്ഥാപനത്തില്‍ കണ്ടത്തെി. സ്ഥാപനത്തിനകത്ത് ശുചിത്വം പാലിച്ചിരുന്നില്ല. ഭക്ഷണം തയാറാക്കുന്ന സ്ഥലങ്ങളില്‍ വ്യാപകമായി കീടങ്ങളെ കണ്ടത്തിയിരുന്നു. പണിയായുധങ്ങള്‍ വൃത്തിയാക്കി വെച്ചിരുന്നില്ല.
സ്ഥാപനത്തിന്‍െറ മേല്‍ക്കൂര ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നില്ല. ഭക്ഷ്യ വസ്തുക്കള്‍ മോശമായ രീതിയാലാണ് സൂക്ഷിച്ചത്. ചില ഭക്ഷ്യവസ്തുക്കളില്‍ അവയുടെ കാലാവധി അവസാനിക്കുന്ന തീയതികള്‍ രേഖപ്പെടുത്തിയിരുന്നില്ല. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിച്ചിരുന്നില്ല. ഭക്ഷണങ്ങള്‍ തുറന്നു വെച്ച നിലയില്‍ കണ്ടത്തെിയിരുന്നു. തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയില്ല.
അതോറിറ്റിയുടെ ഇന്‍സ്പെക്ടര്‍മാര്‍ നേരത്തെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ കണ്ടത്തെിയ നിയമ ലംഘനങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ഉടമസ്ഥര്‍ പരാജയപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
അന്ത്യശാസനം നല്‍കി ശേഷം ഒരു വര്‍ഷത്തെ സാവകാശം നല്‍കിയെങ്കിലും പ്രശ്നം പരിഹരിക്കാന്‍ സ്ഥാപന ഉടമകള്‍ തയാറായില്ളെന്ന് അധികൃതര്‍ പറഞ്ഞു. ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നിയമ ലംഘനം കണ്ടാല്‍ 800555 നമ്പറില്‍ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
