റാസല്‍ ഖൈമ: തലശ്ശേരിയിലെ വിജയാഹ്ളാദം കടല്‍ കടന്ന് ഇങ്ങ് റാസല്‍ ഖൈമയിലും. എ.എന്‍. ഷംസീറിന്‍െറയും ഇടതു പക്ഷത്തിന്‍െറയും വിജയത്തില്‍ തന്‍െറ കൈയ്യൊപ്പ് കൂടിയുണ്ട് എന്ന സന്തോഷത്തിലാണ് ആമിന. തലശ്ശേരിയില്‍ വിജയിച്ച എ.എന്‍. ഷംസീറിന്‍െറ സഹോദരി ആമിന 14 വര്‍ഷമായി ഭര്‍ത്താവ് നിഷാദിനോടൊത്ത് റാസല്‍ ഖൈമയിലുണ്ട്. തെരഞ്ഞെടുപ്പ് തലേന്ന് നാട്ടില്‍ പോയി വോട്ട് രേഖപ്പെടുത്തി വന്നതാണ്.
സ്കൂള്‍ കാലം തൊട്ട് രാഷ്ട്രീയ രംഗത്തുള്ള ഷംസീര്‍ തലശ്ശേരിയുടെ മുക്കുമൂലകള്‍ക്ക് അത്രക്ക് പരിചിതനാണെന്നും അതു കൊണ്ട് തന്നെ 25,000ത്തില്‍ കുറയാത്ത ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും ആമിന പറയുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഷംസീറിന്‍െറ പ്രവത്തനങ്ങളില്‍ ആമിന സജീവമായിരുന്നു. അന്ന് 3,000 ത്തോളം വോട്ടിനാണ് ഷംസീര്‍ പരാജയപ്പെട്ടത്. ആമിനയും നിഷാദും മക്കള്‍ നൗറി ഫാതിമയും അഹമദും കൂട്ടുകാര്‍ക്കും അയല്‍ വാസികള്‍ക്കും മധുരം വിതരണം ചെയ്താണ് സന്തോഷം പങ്കുവെച്ചത്. ഇടതുപക്ഷത്തിന്‍േറയും ഷംസീറിന്‍െറയും വിജയം മതേതര കേരളത്തിന്‍േറതാണെന്നും അഴിമതിക്കും വര്‍ഗീയതക്കുമെതിരെയുള്ള വിധിയെഴുത്താണെന്നും നിഷാദ് പറഞ്ഞു. ആമിനയുടെ മറ്റൊരു സഹോദരന്‍ ഷഹ്സീര്‍ മസ്കത്തിലാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2016 7:59 AM GMT Updated On
date_range 2017-04-06T22:25:20+05:30ഷംസീറിന്‍െറ വിജയം ആഘോഷിച്ച് സഹോദരി ആമിനയും കുടുംബവും
text_fieldsNext Story