സൂര്യനുകീഴെ ഒരു മലയാളി ജീവിതം; സ്വയം കത്തിയെരിഞ്ഞ്
text_fieldsഅബൂദബി: മലപ്പുറം ജില്ലയുടെ തീരപ്രദേശത്തുള്ള ഈ മധ്യവയസ്കന്‍െറ അബൂദബിയിലെ ജീവിതം പറവയെ പോലെയാണ്. ആകാശം മേലാപ്പും മണല്‍ മത്തെയുമാണദ്ദേഹത്തിന്. കുളിക്കാനുള്ള ഇടം കടലിനു സമീപത്തെ പൈപ്പ്. എവിടെ നിന്നെങ്കിലും എന്തെങ്കിലും ജോലി ചെയ്ത് കിട്ടുന്നത് ഭക്ഷിക്കും. ആരോടും പരാതിയും പരിഭവവും ഇല്ല. ആര് ജോലിക്ക് വിളിച്ചാലും ചെല്ലും. കിട്ടുന്നത് വാങ്ങും.വയറിന്‍െറ എരിച്ചില്‍ അടങ്ങുന്നതിന് മാത്രം എന്തെങ്കിലും ഭക്ഷിക്കും. പരമാവധി സ്വരുക്കൂട്ടി ഭാര്യയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബത്തിനായി നാട്ടിലേക്ക് അയക്കും. പരിചയപ്പെടുന്നവരോടെല്ലാം ചിരിച്ച് പെരുമാറും. അകലെ നിന്ന് നോക്കുമ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഏതൊരാളെയും പോലെ. എന്നാല്‍ ഈ 54കാരനോട് കുറച്ചുനേരം സംസാരിച്ചാല്‍ മനസ്സിലാകും. ഏത് ചുടും നിഷ്പ്രഭമാകുന്ന അയാളുടെ ഉള്ളിലെ വിങ്ങലുകള്‍. പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചതിന്‍െറ ബാധ്യത തീര്‍ക്കാന്‍ ജോലി തേടി വീണ്ടും അബൂദബിയില്‍ സന്ദര്‍ശക വിസയിലത്തിയ ഈ മനുഷ്യന്‍ ജീവിതം തള്ളിനീക്കുന്നത് ബത്തീന്‍ കടപ്പുറത്ത് നിര്‍ത്തിയിടുന്ന ബോട്ടിലും കടല്‍ത്തീരത്തുമൊക്കെയായാണ്.
മലപ്പുറം ജില്ലയിലെ തീരപ്രദേശത്തുനിന്ന് ഭാര്യയും നാല് പെണ്‍മക്കളും ഒരു ആണ്‍കുട്ടികളും അടങ്ങുന്ന കുടുംബം പോറ്റാന്‍ 11 വര്‍ഷം മുമ്പാണ് അബൂദബിയിലേക്ക് ആദ്യമത്തെുന്നത്. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ തൊഴിലാളിയായി ജോലിക്ക് കയറി. 500 ദിര്‍ഹം ശമ്പളവും ഓവര്‍ടൈം ചെയ്ത് ലഭിക്കുന്ന 421 ദിര്‍ഹവും കൂടിച്ചേര്‍ത്ത് 921 ദിര്‍ഹമായിരുന്നു അന്നദ്ദേഹത്തിന് കിട്ടിയ മാസ ശമ്പളം. സ്വന്തം ഭക്ഷണം പോലും വെട്ടിച്ചുരുക്കിയ ജീവിതത്തില്‍ പെണ്‍മക്കള്‍ വിവാഹ പ്രായമത്തെി തുടങ്ങിയതോടെ കണക്കുകള്‍ പിഴക്കുകയായിരുന്നു.
അബൂദബിയില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ മൂത്ത മകളുടെ വിവാഹം നടത്തി. ആറ്റുനോറ്റിരുന്ന മകളുടെ വിവാഹത്തിന് നാട്ടിലത്തൊന്‍ സാമ്പത്തിക സ്ഥിതി അനുവദിച്ചില്ല. മകളുടെ വിവാഹം മനക്കണ്ണില്‍ കണ്ട് കണ്ണീരിനിടയിലും ഏതൊരു പാവം പ്രവാസിയെപ്പോലെ ആശ്വസിച്ചു. ഇതിന്‍െറ ബാധ്യതകള്‍ തീര്‍ന്ന് അടുത്ത മകളുടെ വിവാഹ പ്രായമത്തെിയപ്പോഴേക്കും അബൂദബിയിലെ ജോലി നഷ്ടമായി. ഇതോടെ നാട്ടിലേക്ക് പോയി രണ്ടാമത്തെ മകളുടെ വിവാഹവും നടത്തി. ഇതിന്‍െറ ബാധ്യതകള്‍ തീരും മുമ്പെ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍ നിന്ന് വീണ്ടും കടം വാങ്ങി മൂന്നാമത്തെ മകളുടെ വിവാഹവും നടത്തി. ഇതോടെ നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി. രണ്ട് ലക്ഷം രൂപക്കുള്ള സ്വര്‍ണം ബാങ്കിലാണ്. 85,000ഓളം രൂപ ജ്വല്ലറിയില്‍ കൊടുക്കാനുണ്ട്. അയ്യായിരവും പതിനായിരവും ആയി പലരില്‍ നിന്നും കൈവായ്പയും വാങ്ങിയിട്ടുണ്ട്. നാലാമത്തെ മകള്‍ ഡിഗ്രി അവസാന വര്‍ഷമായി.വിവാഹം കഴിപ്പിച്ചയക്കേണ്ട സമയമായിരിക്കുന്നു.
ബാധ്യതകള്‍ വീട്ടാനും നാലാമത്തെ മകളുടെ വിവാഹം നടത്താനും പ്ളസ് ടു ജയിച്ച മകന്‍െറ വിദ്യാഭ്യാസത്തിനും വഴികള്‍ കണ്ടത്തൊനാകില്ളെന്ന് ബോധ്യമായപ്പോഴാണ് ഫെബ്രുവരി അവസാനം അബൂദബിയിലേക്ക് വീണ്ടും എത്തുന്നത്. എന്തെങ്കിലും ജോലി അന്വേഷിച്ച് കണ്ടത്തൊമെന്ന പ്രതീക്ഷയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസയിലായിരുന്നു വരവ്. 25,000 രൂപ ചെലവാക്കിയാണ് വിസയും ടിക്കറ്റും എടുത്തത്. പലര്‍ക്കും കടം തീര്‍ക്കാനുള്ളതിനാല്‍ ‘കള്ളനെ’ പോലെയാണ് നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പുറപ്പെട്ടതെന്ന് വേദന നിറഞ്ഞ ചിരിയോടെ ഇയാള്‍ പറയുന്നു. ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും കൊടും തണുപ്പിലും കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിലും ഇപ്പോഴുള്ള കൊടും ചൂടിലും എല്ലാം തുറസ്സായ സ്ഥലത്താണ് കഴിച്ചുകൂട്ടുന്നത്. മഴ പെയ്തപ്പോള്‍ വേസ്റ്റ് കളയാന്‍ ഉപയോഗിക്കുന്ന കറുത്ത പ്ളാസ്റ്റിക് കവര്‍ തലയില്‍ മൂടിയായിരുന്നു കഴിഞ്ഞത്. മിന തുറമുഖത്ത് അടുക്കുന്ന ബോട്ടിന്‍െറ അടിയിലെ പായലും ചെളിയും തേച്ചുകഴുകിയും അടുത്തുള്ള ബാങ്കിലെ ലോഡിങ് ജോലിയും ചെയ്താണ് കഴിച്ചുകൂട്ടിയത്. ഇടക്കിടെ മാര്‍ക്കറ്റില്‍ നിന്ന് കുറച്ചുമീന്‍ വാങ്ങി പരിചയക്കാര്‍ക്കും മറ്റുമെല്ലാം നടന്നുവില്‍ക്കും.
ഇതിനിടെ, പലയിടത്തും ജോലി അന്വേഷിച്ചു. ഒരിടത്ത് നിന്നും പ്രതീക്ഷയുടെ മറുപടികളുണ്ടായില്ല. മൂന്ന് മാസത്തെ സന്ദര്‍ശക വിസയുടെ കാലാവധി മേയ് 24ന് തീരുകയാണ്. നാട്ടില്‍ പോയ ശേഷം ഇനിയെന്ത് എന്ന ചോദ്യമാണ് മനസ്സിലിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
