പ്രവാസി വോട്ടര്‍മാര്‍ 23,289 മാത്രം
text_fieldsദുബൈ: പ്രവാസ ലോകത്ത് ആവേശമേറെയാണെങ്കിലും വോട്ടവകാശമുള്ളവര്‍ ഏതാനും ആയിരങ്ങള്‍ മാത്രം.
വോട്ടു ചെയ്യാന്‍ നാട്ടില്‍ പോയവര്‍ അതില്‍ എത്രയോ കുറവും. തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തു വിട്ട പുതിയ കണക്കു പ്രകാരം കേരളത്തിലെ 140 മണ്ഡലങ്ങളിലായി 23,289 പേരാണ് പ്രവാസി വോട്ടര്‍ പട്ടികയിലുള്ളത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 12,585 മാത്രമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പതിനായിരത്തിലേറെ പേര് പുതുതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തെങ്കിലും 30 ലക്ഷത്തിലേറെ വരുന്ന മലയാളി പ്രവാസികളുടെ ചെറിയ ശതമാനം പ്രതിനിധാനം പോലുമാകുന്നില്ല ഇത്.
ഏപ്രില്‍ 19 വരെ പേര് ഓണ്‍ലൈനായി ചേര്‍ക്കാന്‍ ഇത്തവണ തെരഞ്ഞെടുപ്പ് കമീഷന് അവസരം നല്‍കിയിരുന്നെങ്കിലും വലിയ വിഭാഗം ഇത് ഉപയോഗപ്പെടുത്തിയില്ല. നാട്ടില്‍ പോകാതെ പ്രവാസലോകത്ത് നിന്ന് തന്നെ ഓണ്‍ലൈനായോ തപാല്‍ വഴിയോ വോട്ടുചെയ്യാവുന്ന കാലമാണ് പ്രവാസികള്‍ കാത്തിരിക്കുന്നതെന്ന് വ്യക്തം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.