Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്രതമാസത്തെ...

വ്രതമാസത്തെ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങി

text_fields
bookmark_border
വ്രതമാസത്തെ വരവേല്‍ക്കാന്‍ ഒരുക്കം തുടങ്ങി
cancel

ഷാര്‍ജ: വ്രതമാസമായ റമദാന്‍ സമാഗതമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ യു.എ.ഇയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. പള്ളികള്‍ ചായം പൂശുകയും പഴയ നമസ്കാര പായകള്‍ മാറ്റുകയും ചെയ്യുന്ന തിരക്കിലാണ് യു.എ.ഇ. മതകാര്യ വകുപ്പിന്‍െറ മേല്‍നോട്ടത്തിലാണ് ഇതെല്ലാം നടക്കുന്നത്.  
പള്ളിവളപ്പുകള്‍ നമസ്കാര സ്ഥലങ്ങളായി മാറുന്ന കാലമാണ് റമദാന്‍. ജോലിയില്‍ ലഭിക്കുന്ന സമയ ഇളവാണ് കൂടുതല്‍ പേര്‍ പള്ളികളിലത്തൊന്‍ കാരണം. തറാവീഹ് എന്ന്  രാത്രി നമസ്കാരത്തിനും തിരക്കേറും. പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ മാസംകൂടിയായ റമദാനിലെ ഓരോ നിമിഷവും വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതാണ്. ചില മേഖലകളില്‍ ഇഫ്താര്‍ കൂടാരങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. ശക്തമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് കമ്പനികള്‍ കൂടാരങ്ങള്‍ ഒരുക്കുന്നത്. അടുത്ത ആഴ്ചയോടെ യു.എ.ഇയില്‍ ആയിരക്കണക്കിന് ഇഫ്താര്‍ കൂടാരങ്ങളുയരും. ജൂണ്‍ ആറിനോ ഏഴിനോ ആയിരിക്കും റമദാന്‍ ആരംഭിക്കുക.
യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ പേര്‍ നോമ്പുതുറക്കാനത്തെുന്നത് അബുദബി ശൈഖ് സായിദ് വലിയ പള്ളിയിലാണ്്. ഇവിടെയും വരും ദിവസങ്ങളില്‍ ഇഫ്താര്‍ ഒരുക്കങ്ങള്‍ തുടങ്ങും. 
സ്വദേശി വീടുകളും റമദാനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്. വീടുകള്‍ക്ക് പുതിയ ചായം പൂശല്‍, വൈദ്യുത ദീപാലങ്കാരങ്ങള്‍ ഒരുക്കല്‍, പഴയ വീട്ടുപകരണങ്ങള്‍ മാറ്റല്‍ തുടങ്ങിയ ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 
റമദാനില്‍ ശരറാന്തലിന്‍െറ രൂപത്തിലുള്ള ദീപാലങ്കാരങ്ങള്‍ക്കാണ് അറബ് രാജ്യങ്ങളില്‍ ഏറെ പ്രിയം. പരമ്പരാഗതമായി കിട്ടിയതാണ് ഈ ഇഷ്ടം. 
ഷാര്‍ജ അല്‍ താവൂനിലെ എക്സ്പോ സെന്‍ററിന് സമീപത്തുള്ള വിക്ടോറിയ സ്കൂളിനടുത്ത് പുതിയ പള്ളിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. മംസാര്‍ തടാക കരയില്‍ ഒരുക്കുന്ന പുതിയ പള്ളിയില്‍ നിരവധി പേര്‍ക്ക് നമസ്ക്കരിക്കാന്‍ സൗകര്യമുണ്ടാകും. ചന്തകളും മറ്റ് കടകമ്പോളങ്ങളും കേന്ദ്രികരിച്ച് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പഴകിയതും ഗുണനിലവാരം കുറഞ്ഞതുമായ ഉത്പന്നങ്ങള്‍ കണ്ടത്തെിയാല്‍ ശിക്ഷ ഉറപ്പാണ്. വിവിധ എമിറേറ്റുകളിലെ ആരോഗ്യ വിഭാഗങ്ങളും രംഗത്തുണ്ട്. 
വടക്കന്‍ എമിറേറ്റുകളിലും തിരക്കിട്ട റമദാന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. സഞ്ചാരികള്‍ക്കായി ഇവിടെ പ്രത്യേക ഇഫ്താര്‍ കൂടാരങ്ങള്‍ ഒരുക്കും. തീര്‍ത്തും വിജനമായ പ്രദേശങ്ങളില്‍ പൊലീസുകാരാണ് ഇഫ്താര്‍ വിഭവങ്ങള്‍ വിതരണം  നടത്തുക. 
ഷാര്‍ജയില്‍ ഇത്തവണയും ഇഫ്താര്‍ പീരങ്കി മുഴങ്ങും. നൂറ്റാണ്ടുകളായി തുടരുന്ന ഈ സമ്പ്രദായം ഷാര്‍ജയുടെ സാംസ്കാരികമായ അടയാളം കൂടിയാണ്. 12 കേന്ദ്രങ്ങളില്‍ നിന്നാണ് പിരങ്കി ശബ്ദിക്കുക. റമദാന്‍ വരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കച്ചവട കേന്ദ്രങ്ങള്‍ സജീവായിട്ടുണ്ട്. റമദാനില്‍ പ്രത്യേകമായി ആവശ്യമുള്ള ഭക്ഷ്യോത്പന്നങ്ങള്‍ക്കാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 
റമദാന്‍ കണക്കിലെടുത്ത് സന്ദര്‍ശക വിസയിലും മറ്റുമത്തെി യാചന പോലുള്ള നിയമലംഘനങ്ങള്‍ നടത്തുന്നവരെ പിടികൂടാന്‍ പൊലീസുകാര്‍ രംഗത്തുണ്ട്. 
നൂറോളം പേരെയാണ് കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് പിടികൂടിയത്. മറ്റ് എമിറേറ്റുകളിലും പരിശോധന നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan 2016
Next Story