ഇവള്‍ ‘കിറ്റ’; നായകളുടെ രക്തദാതാവ്
text_fieldsഅബൂദബി: ജീവന്‍ രക്ഷിക്കാന്‍ മനുഷ്യര്‍ രക്തം ദാനം ചെയ്യുന്നതും സ്വീകരിക്കുന്നതും നിത്യ സംഭവമാണ്. രക്തദാനത്തിന്‍െറ മഹത്വം പ്രചരിപ്പിക്കാന്‍ നിരവധി പദ്ധതികളും ലോകമെമ്പാടും നടക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് കിറ്റയുടെ ജീവിതം. ആറ് വര്‍ഷമായി കിറ്റ രക്തദാനം ചെയ്തുകൊണ്ടിരിക്കുന്നു. നിരവധി ജീവനുകളാണ് കിറ്റയുടെ രക്തദാനത്തിലൂടെ രക്ഷിക്കുന്നത്. കിറ്റ എട്ട് വയസ്സുള്ള നായയാണ്. ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട കിറ്റ രണ്ട് വയസ്സുള്ളപ്പോഴാണ് ആദ്യമായി രക്തം ദാനം ചെയ്തത്. ഇപ്പോള്‍ എട്ട് വയസ്സുള്ള ഈ നായ ആറ് വര്‍ഷത്തിനിടെ നിരവധി പട്ടികളുടെ ജീവനുകളാണ് രക്തദാനത്തിലൂടെ രക്ഷിച്ചത്.
അല്‍ ബഹ്യയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പൗരയായ ലിന്‍ഡ അല്‍ ഖുബൈസിയുടെ ഉടമസ്ഥതയിലുള്ളതാണ് കിറ്റ എന്ന നായ. രണ്ട് വര്‍ഷം മുമ്പ് മറ്റൊരു ജര്‍മന്‍ ഷെപ്പേഡ് നായക്ക് വയറില്‍ മുഴ വന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നപ്പോഴാണ് കിറ്റ ആദ്യമായി രക്തദാനം ചെയ്തത്. മൃഗ ഡോക്ടറായ ഡോ. കാതറീന്‍ ജാന്‍ ലിന്‍ഡയുടെ സഹായം തേടുകയായിരുന്നു. രക്ത ദാനം സംബന്ധിച്ച് ഡോ. കാതറീന്‍ വിശദമാക്കി നല്‍കിയതോടെ ലിന്‍ഡ തന്‍െറ നായയായ കിറ്റയുമായി ആശുപത്രിയിലത്തെുകയായിരുന്നു. ആദ്യത്തെ രക്ത ദാനം കഴിഞ്ഞതോടെ കിറ്റ ഇടക്കിടെ വെറ്ററിനറി ക്ളിനിക്കിലേക്ക് എത്തിത്തുടങ്ങി. ക്ളിനിക്കില്‍ ചികിത്സക്കായി എത്തുന്ന നായ്ക്കള്‍ക്ക് രക്തം നല്‍കുന്നതിനായിട്ടായിരുന്നു ഇടക്കിടെയുള്ള സന്ദര്‍ശനങ്ങള്‍. രോഗികളായി നായ്ക്കള്‍ എത്തിയാല്‍ ആവശ്യമാണെങ്കില്‍ ഡോ. കാതറീന്‍ ലിന്‍ഡ അല്‍ ഖുബൈസിയെ വിളിക്കും. ലിന്‍ഡ കിറ്റയുമായി എത്തുകയും രക്തം നല്‍കുകയും ചെയ്യും.
ഞങ്ങള്‍ കിറ്റയെ കുറിച്ച് അഭിമാനം കൊള്ളുന്നതായും അവള്‍ പ്രത്യേകതയുള്ളതും ധൈര്യശാലിയും ആണെന്ന് ലിന്‍ഡ പറയുന്നു.
ഓരോ തവണയും ക്ളിനിക്കില്‍ എത്തുമ്പോള്‍ കിറ്റയുടെ രക്തത്തിലെ അരുണ രക്താണുക്കളുടെ എണ്ണം പരിശോധിക്കും. ദാനം ചെയ്യുന്നതിന് ആവശ്യമായ രക്തമുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രക്തം എടുക്കുക. രക്തം എടുത്ത ശേഷം ഏതാനും മണിക്കൂര്‍ ക്ളിനിക്കില്‍ വെച്ചു തന്നെ ഡ്രിപ്പ് നല്‍കും. ഓരോ തവണ രക്ത ദാനം കഴിഞ്ഞ ശേഷവും കിറ്റക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം നല്‍കുമെന്നും ലിന്‍ഡ പറയുന്നു.
അബൂദബിയില്‍ മൃഗങ്ങളുടെ രക്ത ദാനത്തിന് സന്നദ്ധരായി കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ട്. വിവിധ രോഗങ്ങളും മറ്റും ബാധിച്ചത്തെുന്ന മൃഗങ്ങളുടെ എണ്ണം കൂടുന്നതിലൂടെ രക്തത്തിന്‍െറ ആവശ്യകതയും ഉയരുന്നുണ്ട്.
ഇതിന്‍െറ ഭാഗമായി കൂടുതല്‍ പേരെ രക്ത ദാനത്തിലേക്ക് എത്തിക്കുന്നതിന് ലിന്‍ഡ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
