‘നിങ്ങളുടെ കണ്ണുകളിലൂടെ അബൂദബി’ ഫോട്ടോഗ്രാഫി മത്സരം തിരിച്ചുവരുന്നു
text_fieldsഅബൂദബി: തലസ്ഥാന നഗരിയുടെ മനോഹാരിതയും ചരിത്രവും പരിസ്ഥിതിയും ജീവിതവും പകര്‍ത്തുന്നവരെ തേടി ‘നിങ്ങളുടെ കണ്ണുകളിലൂടെ അബൂദബി’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. അറബ് മേഖലയിലെ തന്നെ ഏറ്റവും സുപ്രധാനമായ ഫോട്ടോഗ്രാഫി മത്സരം ഈ വര്‍ഷം തിരിച്ചുവരുകയാണ്. തലസ്ഥാന നഗരിയിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയതിലൂടെ വലിയ സമ്മാനങ്ങള്‍ നേടാനാണ് അവസരമുള്ളത്. ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍ ഓഫിസ് അബൂദബി വിനോദസഞ്ചാര- സാംസ്കാരിക അതോറിറ്റിയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. 2008ല്‍ ആരംഭിച്ച ഫോട്ടോഗ്രാഫി മത്സരത്തിന്‍െറ നാലാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്.
പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.
പ്രഫഷനല്‍, അമച്വര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും തങ്ങളുടെ ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ട്. അബൂദബിയുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരിക്കാത്ത ചിത്രങ്ങളാണ് മത്സരത്തിനായി സമര്‍പ്പിക്കേണ്ടത്.
പൊതു വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തത്തെുന്നവര്‍ക്ക് 50000 ദിര്‍ഹവും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 35000, 20000 ദിര്‍ഹം വീതവും സമ്മാനമായി ലഭിക്കും. നാല് മുതല്‍ പത്ത് വരെ സ്ഥാനക്കാര്‍ക്ക് 10000 ദിര്‍ഹം വീതം ലഭിക്കും. വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 15000, 10000, 5000 ദിര്‍ഹം വീതം ലഭിക്കും. പൊതുവിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും വിദ്യാര്‍ഥികളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും ഇത്തിഹാദ് എയര്‍വേസ് ടിക്കറ്റുകളും സമ്മാനമായി ലഭിക്കും.
2016 സെപ്റ്റംബറില്‍ നടക്കുന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്സൈറ്റ് മുഖേനയാണ് ചിത്രങ്ങള്‍ അയക്കേണ്ടത്. www.abudhabitye.com എന്ന വെബ്സൈറ്റില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാം. കഴിഞ്ഞ മൂന്ന് തവണ ആദ്യ സ്ഥാനങ്ങള്‍ നേടിയ ചിത്രങ്ങള്‍ കാണുന്നതിനും വെബ്സൈറ്റില്‍ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.