ശൈഖ് സുല്‍ത്താനും പത്നിയും മലേഷ്യയിലെ റോഹിങ്ക്യ അഭയാര്‍ഥികളെ സന്ദര്‍ശിച്ചു
text_fieldsഷാര്‍ജ: യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയും അദ്ദേഹത്തിന്‍െറ ഭാര്യയും ഐക്യ രാഷ്ട്രസഭയിലെ അഭയാര്‍ഥി കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ( യു.എന്‍.എച്ച്.സി.ആര്‍) ഹൈകമ്മീഷണറുമായ ശൈഖ ജവാഹര്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയും മലേഷ്യയില്‍ കഴിയുന്ന മ്യാന്‍മാറിലെ റോഹിങ്ക്യ അഭയാര്‍ഥികളെ സന്ദര്‍ശിച്ചു. അഭയാര്‍ഥികളുടെ ഉന്നമനത്തിനും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുമായി ലോക രാഷ്ട്രങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് സുല്‍ത്താന്‍ ആഹ്വാനം ചെയ്തു.

തമ്പ്, ഭക്ഷണം, ആരോഗ്യം, വിദ്യഭ്യാസം തുടങ്ങിയ മേഖലകളില്‍ അടിയന്തിര ശ്രദ്ധചെയുത്തണമെന്ന് സുല്‍ത്താന്‍ ഉണര്‍ത്തി. മലേഷ്യയിലെ യു.എന്‍.എച്ച്.സി.ആര്‍ പ്രതിനിധി റിച്ചാര്‍ഡുമായി സുല്‍ത്താനും ഭാര്യയും വിശദമായ ചര്‍ച്ച നടത്തി. റോഹിങ്ക്യ അഭയാര്‍ഥികളുടെ വര്‍ത്തമാന ജീവിതത്തെ കുറിച്ചും അവരുടെ ഭാവിയെ കുറിച്ചും വിശദമായ ചര്‍ച്ചയാണ് നടന്നത്. അഭയാര്‍ഥി ക്യാമ്പിലത്തെിയ സുല്‍ത്താനും ഭാര്യയും റോഹിങ്ക്യകളുമായി സംസാരിച്ചു. അവരുടെ പള്ളികൂടത്തിലത്തെിയ സുല്‍ത്താന്‍ ഒരുവേള അധ്യാപകനായി. പഠനത്തിന്‍െറ മഹത്വത്തെ കുറിച്ച് സുല്‍ത്താന്‍ വാചലനായി. അഭയാര്‍ഥി കുട്ടികളെ സംരക്ഷിക്കുന്നതിനായി മലേഷ്യ നടത്തുന്ന ശ്രമങ്ങളെ സുല്‍ത്താനും പത്നിയും പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
