ദന്ത ചികിത്സ: 40 ശതമാനം ചെലവും പല്ലിലെ കേടും മോണയുടെ തകരാറും കാരണം
text_fieldsഅബൂദബി: തലസ്ഥാന എമിറേറ്റില്‍ ദന്ത ചികിത്സാ രംഗത്ത് ചെലവഴിക്കുന്ന തുകയില്‍ 40 ശതമാനവും മോണയുടെയും പല്ലിന്‍െറയും തകരാറുകള്‍ മൂലമെന്ന് റിപ്പോര്‍ട്ട്. അബൂദബിയിലെ ആരോഗ്യ മേഖലയുടെ മേല്‍നോട്ടം വഹിക്കുന്ന ഹെല്‍ത്ത് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വദേശികളില്‍ 28.7 ശതമാനം പേരും പ്രവാസികളില്‍ 19.3 ശതമാനം പേരും മോണക്ക് അസുഖം ബാധിച്ചവരാണ്. 41.2 ശതമാനം സ്വദേശികള്‍ക്കും 35.9 ശതമാനം പ്രവാസികള്‍ക്കും പല്ലിന് കേട് സംഭവിച്ചിട്ടുണ്ട്.
എല്ലാവരും ദിവസവും രണ്ട് നേരം രണ്ട് മിനിറ്റെങ്കിലും പല്ല് തേക്കണമെന്നും വര്‍ഷത്തിലൊരിക്കലെങ്കിലും ദന്തരോഗ വിദഗ്ധനെ കാണണമെന്നും ഹെല്‍ത്ത് അതോറിറ്റി നിര്‍ദേശിക്കുന്നു.
പുകവലിയില്‍ നിന്ന് അകന്നുനില്‍ക്കുകയും ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം കഴിക്കുകയും വേണം. ആരോഗ്യമുള്ള വായ്, ആരോഗ്യമുള്ള ശരീരം എന്ന തലക്കെട്ടില്‍ മൂന്ന് മാസത്തെ കാമ്പയിനും നടക്കുന്നുണ്ട്.
അബൂദബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി, അബൂദബി വിദ്യാഭ്യാസ കൗണ്‍സില്‍, ബുര്‍ജീല്‍ ഹോസ്പിറ്റലിലെ തജ്മീല്‍ ഡെന്‍റര്‍ കെയര്‍ സെന്‍റര്‍ എന്നിവയുമായി സഹകരിച്ചാണ് ആരോഗ്യമുള്ള പല്ലിനും വായക്കുമായി അബൂദി ഹെല്‍ത്ത് അതോറിറ്റി കാമ്പയിന്‍ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.