ഷാര്‍ജയില്‍ തൊഴിലാളി ദിന ആഘോഷ പരിപാടികള്‍
text_fieldsഷാര്‍ജ: രാജ്യാന്തര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഷാര്‍ജ റോള പാര്‍ക്കില്‍ നടന്ന ആഘോഷ പരിപാടികള്‍ തൊഴിലാളികള്‍ക്ക് ആവേശം പകര്‍ന്നു. ഷാര്‍ജ ജല-വൈദ്യുത വിഭാഗ (സേവ)മാണ് ഷാര്‍ജ നഗരസഭ, ഷാര്‍ജ മീഡിയ എന്നിവയുടെ സഹകരണത്തോടെ തൊഴിലാളി പരിപാലനദിനം എന്ന പേരില്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. രാജ്യത്തിന്‍െറ വികസനത്തിന് പ്രധാന പങ്കുവഹിക്കുന്ന തൊഴിലാളികള്‍ക്കുള്ള ആദരവായി മാറിയ ആഘോഷപരിപാടിയില്‍ 500ലേറെ തൊഴിലാളികള്‍ പങ്കെടുത്തു.
കലാ പരിപാടികള്‍, സംഗീത ഷോ, ക്ളാസുകള്‍ എന്നിവക്ക് പുറമെ കായിക മത്സരങ്ങളും അരങ്ങേറി. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷാര്‍ജയിലെ ഒൗവര്‍ ഓണ്‍ ഇംഗ്ളീഷ് ഹൈസ്കൂള്‍, പാക്കിസ്താനി ഇസ്ലാമിയ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ഊര്‍ജോപയോഗം കുറയ്ക്കുന്നതിനുള്ള സന്ദേശം ഉള്‍ക്കൊള്ളുന്ന സംഗീത, ഹാസ്യ പരിപാടികള്‍ അവതരിപ്പിച്ചു. ജലവും വൈദ്യുതിയും ഉപയോഗിക്കുന്നതിനെ കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കുന്ന പരിപാടികളും അരങ്ങേറി.
2020 സമാഗതമാകുന്നതോടെ ഊര്‍ജോപയോഗം ഷാര്‍ജയില്‍ 30 ശതമാനം കുറക്കുകയെന്ന സേവയുടെ ലക്ഷ്യത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ് തൊഴിലാളികള്‍ക്ക് ഇക്കാര്യത്തില്‍ നല്‍കിയ ബോധവത്കരണമെന്ന് സേവ ചെയര്‍മാന്‍ ഡോ.റാഷിദ് ഉബൈദ് ആല്‍ ലീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.