യു.എ.ഇ സ്വദേശിനിയെ ഡല്‍ഹിയില്‍ കാണാതായി
text_fieldsന്യൂഡല്‍ഹി: യു.എ.ഇ സ്വദേശിനിയായ വനിതയെ ഡല്‍ഹിയില്‍ കാണാതായി. 22 കാരിയായ സാറാ കല്ഫാനെയാണ് കാണാതായത്. സൗത് ഡല്‍ഹിയിലെ ഹോട്ടലില്‍ കുടുംബ സമേതം മുറിയെടുത്ത് താമസിച്ചുവരെവെയാണ് ഇവരെ കാണാതായത്.
തിങ്കളാഴ്ച രാത്രി കുടുംബത്തോടൊപ്പം ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും പിറ്റേന്ന് രാവിലെ ആറ് മണിക്ക് ബുര്‍ഖ ധരിച്ച് പുറത്തു പോയശേഷമാണ് ഇവരെ കാണാതായതെന്നാണ് ഇവരുടെ പിതാവ് പറയുന്നത്. ചൊവ്വാഴ്ച രാവിലെ മുംബൈ സ്റ്റേഷനില്‍ ഇവര്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സറ്റേഷനുകളില്‍ അറിയിക്കുകയും അന്വേഷണത്തിനായി ഒരു ടീമിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ഭാഷാപ്രശ്നം മൂലം ആശയവിനിമയം നടക്കാത്തത് അന്വേഷണത്തെ ബാധിച്ചെന്നും ദ്വിഭാഷിയെ ലഭിച്ചതിനുശേഷ മണിക്കൂറുകള്‍ കഴിഞ്ഞാണ് അന്വേഷണ സംഘത്തെ നിയോഗിക്കാനായതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
