Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസിയുടെ ഭാര്യയുടെ...

പ്രവാസിയുടെ ഭാര്യയുടെ കൊല:  അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമമെന്ന്

text_fields
bookmark_border

ഉമ്മുല്‍ഖുവൈന്‍: പ്രവാസി മലയാളിയുടെ ഭാര്യ കൊല ചെയ്യപ്പെട്ടിട്ട് ഏഴു മാസം കഴിഞ്ഞിട്ടും സര്‍ക്കാരും പോലീസും നിസ്സംഗത തുടരുകയാണെന്ന് ആരോപണം. ഹരിപ്പാട് നങ്ങിയാര്‍കുളങ്ങരക്ക് കിഴക്കുവശം ഭാരതി ഭവനില്‍ സുരന്‍െറ ഭാര്യ ജലജ 2015 ആഗസ്റ്റ് 13നാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്.  കരിയിലക്കുളങ്ങര എസ്.ഐയുടെയും ഹരിപ്പാട് സി.ഐയുടെയും നേതൃത്വത്തില്‍ പ്രാഥമികാന്യേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ കണ്ടത്തെുകയും പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തതതായി അന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ തുടരന്യേഷണം തടസ്സപ്പെടുകയും കേസ് ക്രൈംബ്രാഞ്ചിനും സി.ബി.ഐക്കും കൈമാറുന്നതുമാണ്  പിന്നീടുണ്ടായത്. എന്നാല്‍ പ്രതികളുടെ ഉന്നതരുമായുള്ള ബന്ധമാണ് കേസിനെ വഴിതിരിച്ച് വിട്ടതെന്ന് ബന്ധുക്കളും മറ്റും ആരോപിക്കുന്നു.
ഘാതകരെ കണ്ടത്തെണം എന്ന ആവശ്യമുയര്‍ത്തി ജലജയുടെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം നാട്ടില്‍ സത്യാഗ്രഹം നടത്തുകയുമുണ്ടായി.  സി.പി.എം. സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബു ഉദ്ഘാടനം ചെയ്ത സമരത്തില്‍ വിവിധ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളായിരുന്നു.
അതേസമയം ജലജ വധക്കേസില്‍ തുടരന്യേഷണം കാര്യക്ഷമമാക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും  പ്രവാസി മലയാളി ഫെഡറേഷന്‍ യു.എ.ഇ. ഘടകം അടിയന്തര യോഗം ചേര്‍ന്ന് ആവശ്യപ്പെട്ടു. ലോക്കല്‍ പോലീസിന്‍െറ അന്യേഷണം നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോള്‍ ക്രൈംബ്രാഞ്ചിനും സി.ബി.ഐക്കും എന്തിനു കൈമാറി എന്നതാണ് സംശയകരം. തുടര്‍ന്നുള്ള എല്ലാവിധ നിയമ സഹായവും ജലജയുടെ കുടുംബത്തിന് നല്‍കുമെന്ന് ഫെഡറേഷന്‍  പ്രസിഡന്‍റ് റെജി ദാമോദര്‍ അറിയിച്ചു.
സുരന്‍ ഇപ്പോള്‍ ഫുജൈറയിലെ അല്‍ഗസാല്‍ കമ്പനിയില്‍ ജോലിചെയ്യുന്നു. രണ്ട് മക്കളാണുള്ളത്. മൂത്തമകള്‍ അമ്മു ചെന്നൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറും മകന്‍ ആരോമല്‍ ബിടെക് എന്‍ജിനീയറുമാണ്്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story