എമിറേറ്റ്സില്‍ 48 മണിക്കൂര്‍ മുമ്പ് ഓണ്‍ലൈന്‍ ചെക് ഇന്‍ സൗകര്യം
text_fieldsദുബൈ: എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ യാത്രക്ക് 48 മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനായി ചെക് ഇന്‍ ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തി. കമ്പ്യൂട്ടറിലൂടെയും സ്മാര്‍ട്ട് ഫോണിലൂടെയും യാത്രക്ക് 90 മിനുട്ട് മുമ്പ് വരെ ചെക് ഇന്‍ ചെയ്യാം. നേരത്തെ തന്നെ ചെക് ഇന്‍ ചെയ്ത് ബോര്‍ഡിങ് പാസ് ലഭിക്കുന്നതിലൂടെ യാത്രക്കാര്‍ക്ക് സീറ്റുകള്‍ നേരത്തെ തെരഞ്ഞെടുക്കാനും വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറക്കാനും സാധിക്കും. നേരത്തെ 24 മണിക്കൂര്‍ മുമ്പ് മുതല്‍ ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്യാനാണ് സൗകര്യമുണ്ടായിരുന്നത്.
ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്തവര്‍ക്ക് വിമാനത്താവളത്തിലത്തെിയാല്‍ പ്രത്യേക കൗണ്ടറില്‍ ബാഗേജ് ഏല്‍പിച്ച ശേഷം നേരെ എമിഗ്രേഷനിലേക്കും സുരക്ഷാപരിശോധനക്കും പോകാം. അമേരിക്കയിലേക്കുള്ള വിമാനങ്ങളില്‍ 48 മണിക്കൂര്‍ മുമ്പ് ചെക് ഇന്‍ ചെയ്യാമെങ്കിലും 24 മണിക്കൂര്‍ മുമ്പ് മാത്രമേ ബോര്‍ഡിങ് പാസ് ലഭിക്കൂ. ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്താല്‍ വിമാനം വൈകിയാലും മറ്റും യാത്രക്കാര്‍ക്ക് യഥാസമയം മൊബൈല്‍ ഫോണിലൂടെയും ഇമെയിലായും വിവരങ്ങള്‍ ലഭിക്കും. എമിറേറ്റ്സ് സ്കൈവാര്‍ഡ്സ് അംഗങ്ങള്‍ക്ക് ഉയര്‍ന്ന ക്ളാസുകളിലേക്കുള്ള മാറ്റവും എളുപ്പമാകും. കാര്‍ പാര്‍ക്ക് ചെക് ഇന്‍ സംവിധാനത്തില്‍ 24 മണിക്കൂര്‍ മുമ്പ് മുതല്‍ ആറ് മണിക്കൂര്‍ മുമ്പ് വരെ ലഗേജുകള്‍ നിക്ഷേപിക്കാം. ഇകണോമി ക്ളാസിനായി 46 ബാഗേജ് കൗണ്ടറുകളാണ് ദുബൈയിലുള്ളത്. ഫസ്റ്റ്, ബിസിനസ് ക്ളാസിനായി പ്രത്യേക കൗണ്ടറുകളുണ്ട്. അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്കായി 10 കൗണ്ടറുകള്‍ വേറെയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.