ഫൈ്ളദുബൈ അപകടം: കാരണം തീരുമാനിക്കാറായില്ളെന്ന് വ്യോമയാന അതോറിറ്റി
text_fieldsദുബൈ: റഷ്യയിലെ റോസ്തോവ് ഓണ്‍ഡോണില്‍ 62 പേരുടെ മരണത്തിനിടയാക്കിയ ഫൈ്ളദുബൈ വിമാനാപകടത്തിന്‍െറ കാരണം തീരുമാനിക്കാറായിട്ടില്ളെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അപകടത്തെക്കുറിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മുഴുവന്‍ കാര്യങ്ങളും പരിശോധിച്ച ശേഷമേ അപകട കാരണത്തെക്കുറിച്ച അന്തിമ നിഗമനത്തില്‍ എത്തിച്ചേരാനാകൂ. അതുവരെ ഊഹാപോഹങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. പൈലറ്റുമാരുടെ പിഴവാണ് അപകടത്തിന് കാരണമെന്ന തരത്തില്‍ റഷ്യന്‍ ചാനലിന്‍െറ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് അതോറിറ്റിയുടെ വിശദീകരണം.
വിമാനത്തിന്‍െറ ബ്ളാക്ക് ബോക്സ് പരിശോധന മോസ്കോയില്‍ തുടരുകയാണ്. ഇതോടൊപ്പം വിമാനത്തിന്‍െറ അവശിഷ്ടങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ബോയിങ് 737- 800 വിമാനം, വിമാന ജീവനക്കാര്‍, അറ്റകുറ്റപണി സംബന്ധിച്ച വിവരങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള വിവരങ്ങള്‍, കാലാവസ്ഥ തുടങ്ങിയവയും വിശകലന വിധേയമാക്കുന്നു. വിവരങ്ങളുടെ പരിശോധന പൂര്‍ത്തിയാകുന്നതിന് മുമ്പേ നിഗമനത്തിലത്തെുന്നത് ശരിയല്ല. അപകടത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. കോക്പിറ്റ് വോയിസ് റെക്കോഡറിന്‍േറതെന്ന് പറഞ്ഞ് ശബ്ദ സന്ദേശങ്ങളും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നത് അന്വേഷണത്തിന്‍െറ വിശ്വാസ്യതയെ ബാധിക്കാനും അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കളില്‍ അനാവശ്യ ആശങ്ക സൃഷ്ടിക്കാനും ഇടയാക്കുമെന്ന് അല്‍ സുവൈദി കൂട്ടിച്ചേര്‍ത്തു.
അപകടത്തില്‍പെട്ട വിമാനത്തിന്‍െറ അവസാന രണ്ട് മണിക്കൂറിലെ വിവരങ്ങളാണ് കോക്പിറ്റ് വോയിസ് റെക്കോഡറിലുള്ളത്. എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള പൈലറ്റുമാരുടെ ആശയവിനിമയം, കോക്പിറ്റിലെ മറ്റ് ശബ്ദങ്ങള്‍ എന്നിവയാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വിവരങ്ങള്‍ പകര്‍ത്താനും ഇംഗ്ളീഷിലേക്കും റഷ്യന്‍ ഭാഷയിലേക്കും പരിഭാഷപ്പെടുത്താനും സാധിച്ചിട്ടുണ്ട്. ശബ്ദ സാമ്പിളുകളുടെ ഗുണനിലവാരം തൃപ്തികരമാണ്. കഴിഞ്ഞ അഞ്ചുദിവസമായി സാമ്പിളുകള്‍ വിദഗ്ധര്‍ വിശകലനം ചെയ്തുവരികയാണ്. അത്യാധുനിക സോഫ്റ്റ്വെയര്‍ ഇതിന് ആവശ്യമാണ്. ഓരോ വാക്കുകളും ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യേണ്ടതിനാല്‍ വളരെയധികം സമയമെടുക്കുന്ന പ്രക്രിയയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.