വാഹനങ്ങള്‍ക്കുള്ളില്‍ പെട്ടുപോകുന്ന കുട്ടികളെ രക്ഷിക്കല്‍: മസ്ദര്‍ വിദ്യാര്‍ഥിയുടെ കണ്ടുപിടിത്തത്തിന് അംഗീകാരം
text_fieldsഅബൂദബി: പൂട്ടിപ്പോകുന്ന വാഹനങ്ങള്‍ക്ക് അകത്ത് കുട്ടികള്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്ന രീതിയിലുള്ള കണ്ടുപിടിത്തം നടത്തിയ മസ്ദര്‍ വിദ്യാര്‍ഥിക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍േറത് അടക്കം രണ്ട് അംഗീകാരങ്ങള്‍ ലഭിച്ചു.
ബിരുദ പഠന വിഭാഗത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ അവാര്‍ഡും ഇന്നൊവേറ്റര്‍ ഷോ അവാര്‍ഡുമാണ് മസ്ദര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രിക്കല്‍ പവര്‍ എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി മുഹമ്മദ് അല്‍ ഷേഹിക്ക് ലഭിച്ചത്. അടുത്തിടെ നടന്ന ഐ.എസ്.എന്‍.ആര്‍ അബൂദബിയില്‍ വെച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് അവാര്‍ഡ് സമ്മാനിച്ചത്.
വാഹനങ്ങള്‍ക്കുള്ള സ്മാര്‍ട്ട് സോളാര്‍ പവേഡ് വെന്‍റിലേഷന്‍ സംവിധാനം എന്ന പേരിലുള്ളതാണ് കണ്ടുപിടിത്തം. നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് കുട്ടികളെ എടുക്കാന്‍ മറക്കുകയും കടുത്ത ചൂടില്‍ ജീവന് തന്നെ അപകടമുണ്ടാകുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് പുതിയ കണ്ടുപിടിത്തത്തിലൂടെ ഒഴിവാക്കാന്‍ സാധിക്കുന്നത്. സൗരോര്‍ജമുപയോഗിച്ചുള്ള സ്വതന്ത്ര വായുസഞ്ചാര സംവിധാനത്തിലൂടെ വാഹനങ്ങളുടെ അകം ശീതീകരിച്ച് തന്നെ സൂക്ഷിക്കുന്നതിനൊപ്പം രക്ഷകര്‍ത്താക്കളുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം അയക്കുകയും ചെയ്യും. നിശ്ചിത സമയത്തിനകം രക്ഷകര്‍ത്താക്കള്‍ സന്ദേശത്തോട് പ്രതികരിച്ചില്ളെങ്കില്‍ സമീപത്തെ പൊലീസ്/ സിവില്‍ ഡിഫന്‍സ് സ്റ്റേഷനുകളിലേക്ക് സന്ദേശം പോകുകയും ചെയ്യും. ഇതിലൂടെ കുട്ടികള്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും.
മുഹമ്മദ് അല്‍ ഷേഹി കണ്ടുപിടിത്തത്തിന്‍െറ ചെറു ഘടന വികസിപ്പിക്കുകയും ഇതിന്‍െറ പ്രായോഗിക പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയുമാണിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.