ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പുടിനും ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തി
text_fieldsഅബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിനുമായും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിജോണ്‍ കെറിയുമായും കൂടിക്കാഴ്ച നടത്തി. റഷ്യന്‍ സന്ദര്‍ശനത്തിനിടെ ക്രെംലിനില്‍ വെച്ചാണ് മുഹമ്മദ് ബിന്‍ സായിദ് പുടിനെ കണ്ടത്.
മോസ്കോയില്‍ വെച്ച് ജോണ്‍ കെറിയുമായും ചര്‍ച്ച നടത്തി. പുടിനും മുഹമ്മദ് ബിന്‍ സായിദും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലെ സൗഹൃദ ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതും അറബ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു.
മോസ്കോയില്‍ വെച്ച് ജോണ്‍ കെറിയുമായും സമാന വിഷയങ്ങളാണ് മുഹമ്മദ് ബിന്‍ സായിദ് ചര്‍ച്ച ചെയ്തത്.
സിറിയന്‍ പ്രതിസന്ധിയും ഭീകരതക്കെതിരായ പോരാട്ടവും ചര്‍ച്ച ചെയ്തു. വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് താനൂന്‍ ബിന്‍ സായിദ് തുടങ്ങിയവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
