കുരിശുമരണത്തിന്‍െറ ഓര്‍മയില്‍ ദു$ഖവെള്ളി ആചരിച്ചു
text_fieldsഅബൂദബി/ദുബൈ: ക്രിസ്തുവിന്‍െറ കുരിശുമരണത്തെയും പീഡാനുഭവങ്ങളെയും അനുസ്മരിച്ച് രാജ്യത്ത് ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ ദു$ഖ വെള്ളി ആചരിച്ചു. അബൂദബി, മുസഫ, അല്‍ഐന്‍, ദുബൈ, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലെ ദേവാലയങ്ങളില്‍ നടന്ന പ്രാര്‍ഥനകളിലും പ്രത്യേക ശുശ്രൂഷകളിലും മലയാളികള്‍ അടക്കം വിവിധ രാജ്യക്കാരായ വിശ്വാസികള്‍ പങ്കെടുത്തു. നാട്ടില്‍ നിന്ന് എത്തിയത് അടക്കം പുരോഹിത പ്രമുഖരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു വിവിധ പള്ളികളില്‍ ചടങ്ങുകള്‍ നടന്നത്.
അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന ദു$ഖവെള്ളി ശുശ്രൂഷകള്‍ക്ക് ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. രാവിലെ എട്ടിനാണ് ദു$ഖവെള്ളി ശുശ്രൂഷകള്‍ ആരംഭിച്ചത്. തുടര്‍ന്ന് കഞ്ഞിനേര്‍ച്ചയും നടന്നു. അബൂദബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ ചര്‍ച്ചില്‍ രാവിലെ ഏഴിന് വചനിപ്പ് പെരുന്നാള്‍ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് 8.30ന് ദു$ഖവെള്ളി ശുശ്രൂഷകള്‍ ആരംഭിച്ചു. യൂറോപ്പ് ഡയോസീസ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോര്‍ തിയോഫിലോസ് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി റവ. ജോസഫ് വാഴയില്‍ സഹകാര്‍മികനായിരുന്നു. ഉച്ചക്ക് കഞ്ഞി നേര്‍ച്ചയും നടന്നു. 2000 വിശ്വാസികളാണ് ചടങ്ങില്‍ സംബന്ധിച്ചത്. ചര്‍ച്ച് ട്രസ്റ്റി സന്ദീപ് ജോര്‍ജ്, സെക്രട്ടറി ജോബി പി. കോശി എന്നിവര്‍ നേതൃത്വം നല്‍കി. മുസഫ മാര്‍ത്തോമ ദേവാലയത്തില്‍ നടന്ന ദു$ഖവെള്ളി ശുശ്രൂഷകളില്‍ നിരവധി വിശ്വാസികള്‍ സംബന്ധിച്ചു. വികാരി ഒജനറാള്‍ റെവ. എ.സി. കുര്യന്‍, വികാരി റവ. പ്രകാശ് എബ്രഹാം, റവ. ഐസക് മാത്യു എന്നിവരാണ് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. അല്‍ഐനിലെ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയില്‍ നടന്ന ദു$ഖവെള്ളി ശുശ്രൂഷകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ബസേലിയോസ് പ്രഥമന്‍ കത്തോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു.
ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബൈ സെന്‍്റ് മേരീസ് പളളിയില്‍ മലയാളി കത്തോലിക്കാ സമൂഹത്തിന്‍െറ നേതൃത്വത്തിലായിരുന്നു ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് മലയാള ഭാഷയിലുള്ള ചടങ്ങുകളോടെയായിരുന്നു തുടക്കം. തുടര്‍ന്ന് ഇംഗ്ളീഷ്, അറബിക് ഉള്‍പ്പെടെയുള്ള മറ്റു ഭാഷകളിലും ദുഃഖവെള്ളി തിരുകര്‍മങ്ങള്‍ നടന്നു. ഇതിനായി വിവിധ രാജ്യക്കാരായ വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. കുരിശിന്‍്റെ വഴിയുടെ അനുസ്മരണവുമായി പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുളളവര്‍ കുരിശിന്‍്റെ വഴിയില്‍ അണിനിരന്നു. മലയാളത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. അലക്സ് വാച്ചാപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. തോമസ്കുട്ടി വെട്ടിക്കല്‍, ഫാ. പിയൂസ് അലക്സ് എന്നിവര്‍ സഹ കാര്‍മികത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
